ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലമാകാം മലബന്ധം ഉണ്ടാകുന്നത്. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.
മലബന്ധം അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലമാകാം മലബന്ധം ഉണ്ടാകുന്നത്. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്.
മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
വെള്ളം ധാരാളം കുടിക്കുക. കാരണം തുടക്കത്തിലെ പറഞ്ഞ പോലെ, നിർജ്ജലീകരണമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
രണ്ട്...
രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നതും മലബന്ധം അകറ്റാന്‍ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.
മൂന്ന്...
വാഴപ്പഴം കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ഭക്ഷ്യ നാരുകള്‍ അടങ്ങിയ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലൂന്ധത്തെ അകറ്റാനും ഏറെ സഹായിക്കും.
നാല്...
ചിലര്‍ക്ക് രാവിലെ ഒരു ഗ്ലാസ് കോഫിയോ ചായയോ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ ഗുണം ചെയ്തേക്കാം.
അഞ്ച്...
നട്സും സീഡുകളും ഡ്രൈ ഫ്രൂട്ട്സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടഞ്ഞേക്കാം. ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, ഉണക്ക മുന്തിരി എന്നിവയിൽ നാരുകൾ കൂടുതലാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിച്ചേക്കാം.
ആറ്...
സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുമാണ്. ഇത് മലബന്ധത്തിന് കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
ഏഴ്...
പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, മലബന്ധം തടയുന്നതിനും മികച്ചതാണ്. അതിനാല്‍ ദിവസവും 20 മിനിറ്റ് വര്‍ക്കൌട്ട് ചെയ്യാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ കരളിനെ നശിപ്പിക്കും...