ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Jan 10, 2024, 10:17 PM IST

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 


ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ശരീരത്തിലെ രക്തയോട്ടത്തിന് ഗുണം ചെയ്യും. 

രണ്ട്... 

സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ നട്സുകള്‍ കഴിക്കുന്നതും ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി വാള്‍നട്സ്, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം. 

നാല്... 

വെളുത്തുള്ളിയാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വെളുത്തുള്ളിയില്‍ 'അലിസിന്‍' ഉള്‍പ്പെടെയുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും.

അഞ്ച്... 

സവാളയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ആറ്...

മാതളനാരങ്ങയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവ ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കുന്ന വാസോഡൈലേറ്ററുകളായാണ്  പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മാതളവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്... 

ബീറ്റ്റൂട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്.നൈട്രേറ്റുകളുടെ പ്രധാന ഉറവിടമാണ് ബീറ്റ്‌റൂട്ട്. ഇവയും രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറു കുറയ്ക്കാന്‍ രാത്രി കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

youtubevideo

click me!