ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Nov 26, 2023, 5:30 PM IST

ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.


ദഹനപ്രശ്‌നങ്ങള്‍ ചിലരെ എങ്കിലും അലട്ടുന്നുണ്ടാകാം. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം.  ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

Latest Videos

undefined

വെള്ളരിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 95 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്ന വെള്ളരിക്ക കഴിക്കുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

രണ്ട്... 

ഇഞ്ചി ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും. 

മൂന്ന്... 

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായയില്‍ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ കഴിക്കുന്നതും  ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും. 

നാല്... 

തൈരാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്.  ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഗ്യാസ് അകറ്റാനും സഹായിക്കും. 

അഞ്ച്...

നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയും ദഹനം സുഗമമാക്കാനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.  

ആറ്... 

പൈനാപ്പിളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നതും ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും. 

ഏഴ്...

ജീരകം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Also read: സന്ധിവാതം നേരത്തെ തിരിച്ചറിയാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

click me!