പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുക; കാരണം ഇതാണ്...

By Web TeamFirst Published Jan 19, 2024, 9:47 PM IST
Highlights

പ്രമേഹ സാധ്യതയെ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനുമൊക്കെ വിവിധ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. 

പുരുഷന്മാര്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ശരിയായ ഭക്ഷണത്തിലൂടെ മാത്രമേ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയൂ. പുരുഷന്മാര്‍  ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രമേഹ സാധ്യതയെ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനുമൊക്കെ വിവിധ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്. അത്തരത്തില്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

Latest Videos

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്മാര്‍ ഉറപ്പായും കഴിക്കണം. ഇത് പ്രമേഹ സാധ്യതയെ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി കുടവയര്‍ പോലെയുള്ള അവസ്ഥയെ തടയാനും സാഹിക്കും. 

രണ്ട്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അതിനാല്‍ മത്തി, ചൂര, സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കാം.

മൂന്ന്...

നട്സ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പിന്‍റെ  ഉറവിടമാണ് നട്സ്. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും. കൂടാതെ പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. 

നാല്...

തക്കാളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ലൈസോപീൻ, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ ഘടകങ്ങളെല്ലാം ഹൃദയാരോഗ്യത്തിന് നല്ലതാണ്.  കൂടാതെ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 

അഞ്ച്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ശരീരത്തെ ആരോഗ്യത്തോടെ കാക്കാനും സഹായിക്കും. അതിനാല്‍ നേന്ത്രപ്പഴം, ചീര പോലെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

ഡാര്‍ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും ബിപി നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ദിവസവും ഈ രണ്ട് നട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

youtubevideo

click me!