ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില വിറ്റാമിനുകളെ പരിചയപ്പെടാം..
ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില വിറ്റാമിനുകളെ പരിചയപ്പെടാം...
ഒന്ന്...
undefined
വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് ഇത് ഒരു സുപ്രധാന വിറ്റാമിനാണ്. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്.
രണ്ട്...
വിറ്റാമിൻ ബി 12 ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും വിളര്‍ച്ചയെ തടയുകയും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
മൂന്ന്...
വിറ്റാമിന്‍ സിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായും സ്ത്രീകള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
നാല്...
വിറ്റാമിന്‍ ഡിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി.
അഞ്ച്...
വിറ്റാമിന്‍ ഇ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ച് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെയും കണ്ണുകളുടെയും ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
Also read: ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...