ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 9, 2023, 2:47 PM IST

എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 
 


വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

വയറിലെ  കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം...  

Latest Videos

undefined

ഒന്ന്...

ചീരയാണ് ഈ പട്ടികയിലെ ഒന്നാമനന്‍.  അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

രണ്ട്...

പരിപ്പാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കു പകരം പരിപ്പ് കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവശ്യ അമിനോ ആസിഡ് ല്യൂസിൻ പോലും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. 

നാല്...

മഷ്റൂം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

അഞ്ച്...

ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിന്‍ കെ, സി, എ, ഫൈബര്‍,  ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ബൗൾ കോളീഫ്ളവർ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും കൂടുതൽ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുഖത്തെ ചുളിവുകളെ തടയാനും പ്രായം പറയാതിരിക്കാനും പതിവായി കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍...

youtubevideo

click me!