സ്ത്രീകളിലെ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 8, 2023, 9:24 PM IST
Highlights

ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. പ്രതിരോധശേഷി കുറയുന്നതും സ്തനാർബുദം ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുമെന്നാണ് മുംബൈ നാനാവതി മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ രസിക മാത്തൂർ പറയുന്നത്. 

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു നടുക്കമാണുണ്ടാവുക. സ്ത്രീകളിലും പുരുഷന്മാരിലും ക്യാന്‍സര്‍ ഒരു പോലെ ഉണ്ടാകുന്നു. എന്നാല്‍ സ്തനാർബുദം ഉള്‍പ്പടെ സ്ത്രീകളില്‍ മാത്രമായി ഉണ്ടാകുന്ന ചില ക്യാന്‍സറുകളുമുണ്ട്. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ മൂലമാണ് പല സ്ത്രീകള്‍ക്കും തങ്ങളുടെ ആരോഗ്യത്തെ അവഗണിക്കേണ്ടി വരുന്നത്. 

ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ഇത്തരം ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്. പ്രതിരോധശേഷി കുറയുന്നതും സ്തനാർബുദം ഉള്‍പ്പടെയുള്ള ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുമെന്നാണ് മുംബൈ നാനാവതി മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ രസിക മാത്തൂർ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

ഒന്ന്... 

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

രണ്ട്... 

സിട്രിസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, കിവി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

മൂന്ന്... 

മത്തങ്ങാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി  ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവയും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. 

നാല്... 

പാലുല്‍പ്പന്നങ്ങളാണ് നാലാമതായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഇവ സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും  ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

അഞ്ച്... 

നട്സും ഡ്രൈ ഫ്രൂട്ട്സുമാണ് അവസാനമായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും പതിവായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കും. ഇതിനായി ബദാം, വാള്‍നട്സ്, ആപ്രിക്കോട്ട്, ഈന്തപ്പഴം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.    

Also read: ചീത്ത കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ രാത്രി കുടിക്കാം ഈ അഞ്ച് ജ്യൂസുകള്‍...

youtubevideo

click me!