എത്ര നോക്കിയിട്ടും ബിപി കുറയുന്നില്ലേ? ബിപി കുറയ്ക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Apr 7, 2024, 10:23 AM IST

അമിത വണ്ണം, പ്രമേഹം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, മാനസിക സമ്മർദ്ദം, മദ്യത്തിൻ്റെയും സിഗരറ്റിൻ്റെയും അമിതമായ ഉപഭോഗം എന്നിവയാണ് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ചില പ്രധാന കാരണങ്ങൾ.
 


ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്നത് ഒരു വ്യക്തിയുടെ രക്തസമ്മർദ്ദത്തിൻ്റെ അളവ് ഉയരുന്ന അവസ്ഥയാണ്. ഈ അവസ്ഥയെ നിശബ്ദ കൊലയാളി എന്നും വിളിക്കുന്നു. അമിത വണ്ണം, പ്രമേഹം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, മാനസിക സമ്മർദ്ദം, മദ്യത്തിൻ്റെയും സിഗരറ്റിൻ്റെയും അമിതമായ ഉപഭോഗം എന്നിവയാണ് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ചില പ്രധാന കാരണങ്ങൾ.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

1. വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബനാന അഥവാ വാഴപ്പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

2. ഓറഞ്ച്

വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

3. മാതളം

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

4. ബീറ്റ്റൂട്ട് 

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍ പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

5. ചീര 

ചീരയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, നൈട്രേറ്റുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നല്ല കൊളസ്ട്രോൾ കൂട്ടാന്‍ കഴിക്കാം ഈ 10 ഭക്ഷണങ്ങള്‍...

youtubevideo

click me!