നട്സ് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇവയ്ക്കുണ്ട്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.
നട്സ് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇവയ്ക്കുണ്ട്. പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ചില നട്സ് ഏതൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
ബദാം ആണ് ഈ പട്ടികയിലെ ഒന്നാമന്‍. പ്രമേഹരോഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ബദാം നല്ലതാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, ഫൈബര്‍, കാത്സ്യം, പൊട്ടാസ്യം, അയണ്‍, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
രണ്ട്...
പിസ്തയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ബി6, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ പിസ്ത കലോറി കുറഞ്ഞ നട്സാണ്. കൂടാതെ പിസ്തയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പിസ്ത പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
മൂന്ന്...
ദിവസവും ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇവ കഴിക്കുന്നത് നല്ലതാണ്. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്.
നാല്...
പ്രമേഹരോഗികള്‍ക്ക് അണ്ടിപരിപ്പും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണവുമായതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഉച്ചയ്ക്ക് ചോറിനും കപ്പയ്ക്കും പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, വണ്ണം കുറയും...