ദിവസവും മൂന്ന് മാതളം വീതം കഴിക്കാം; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Feb 27, 2023, 5:52 PM IST

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും.


ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതുപോലെ ദിവസവും മൂന്ന് മാതളം വീതം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്നും അവര്‍ പറയുന്നു. 

വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. 

Latest Videos

undefined

അറിയാം മാതളത്തിന്‍റെ മറ്റ് ഗുണങ്ങള്‍... 

ഒന്ന്...

കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. അങ്ങനെയും ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.

മൂന്ന്...

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. 

നാല്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. 

അഞ്ച്...

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഇഞ്ചി കഴിക്കാം; അറിയാം മറ്റ് ഗുണങ്ങള്‍...

click me!