മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ പതിവായി കഴിക്കാം ഈ പന്ത്രണ്ട് പഴങ്ങള്‍...

By Web Team  |  First Published Nov 16, 2023, 10:00 PM IST

പ്രായമാകുന്നതിനനുസരിച്ച്​ ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയാം. ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.


നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായമാകുന്നതിനനുസരിച്ച്​ ചര്‍മ്മത്തില്‍  ചുളിവുകളും വരകളും വീഴാം. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയാം. ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍  ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

Latest Videos

undefined

മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

പപ്പായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകളും ഉണ്ട്. അതിനാല്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

മൂന്ന്... 

നെല്ലിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കും.

നാല്... 

ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. 

അഞ്ച്...

തണ്ണിമത്തന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 95% വരെയും ജലാംശം  അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ആറ്... 

പേരയ്ക്കയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയ്ക്ക. ഇവ ചുളിവുകളെ തടയാനും ചര്‍മ്മത്തെ ചെറുപ്പമായിരിക്കാനും സഹായിക്കും. 

ഏഴ്... 

മാതളം ആണ് അടുത്തത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

എട്ട്... 

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ഒമ്പത്...

ബെറി പഴങ്ങളാണ് ഒമ്പതാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

പത്ത്...

നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു പഴമാണ് കിവി. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാന്‍ ഇവ സഹായിക്കുകയും ചെയ്യും. 

പതിനൊന്ന്...

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.  

പന്ത്രണ്ട്...

ഗ്രേപ്പ് ഫ്രൂട്ട് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച അകറ്റുകയും ചെയ്യുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: എല്ലുകളുടെ ആരോഗ്യം മുതല്‍ നല്ല ഉറക്കത്തിന് വരെ; അറിയാം മത്തങ്ങ വിത്തിന്‍റെ ഗുണങ്ങള്‍...

youtubevideo

click me!