സ്ത്രീകള്‍ പലപ്പോഴും സ്വന്തം ആരോഗ്യത്തിന്‍റെ കാര്യം മറന്നുപോകാറുണ്ട്. ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെ പോയാല്‍ ഭാവിയില്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
സ്ത്രീകള്‍ പലപ്പോഴും സ്വന്തം ആരോഗ്യത്തിന്‍റെ കാര്യം മറന്നുപോകാറുണ്ട്. ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെ പോയാല്‍ ഭാവിയില്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
കാത്സ്യം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രായം കൂടുന്നതനുസരിച്ച് പലപ്പോളും സ്ത്രീകള്‍ക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാന്‍ കാത്സ്യം സഹായിക്കും. ഇതിനായി പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ് തുടങ്ങിയവ കഴിക്കാം.
രണ്ട്...
വിറ്റാമിന്‍ ഡിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഇതിനായി ഫാറ്റി ഫിഷ്, പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, മഷ്റൂം, ഓറഞ്ച്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ കഴിക്കാം. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും.
മൂന്ന്...
അയേണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളില്‍ കാണപ്പെടുന്ന വിളര്‍ച്ചയെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ഇലക്കറികള്‍, ബീന്‍സ്, പയറു വര്‍ഗങ്ങള്‍, മാംസം തുടങ്ങിയവ കഴിക്കാം.
നാല്...
ഫോളേറ്റ് അഥവാ വിറ്റാമിന്‍ ബി9 ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏറെ വേണ്ട ഒരു പോഷകമാണ്. ഇതിനായി ചീര, സിട്രസ് പഴങ്ങള്‍, പയറു വര്‍ഗങ്ങള്‍ തുടങ്ങിയവ കഴിക്കാം.
അഞ്ച്...
വിറ്റാമിൻ ബി 12 ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിനായി മുട്ട, മാംസം, മത്സ്യം, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആറ്...
ഒമേഗ 3 ഫാറ്റി ആസിഡാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ്. ഇതിനായി ഫാറ്റി ഫിഷ്, ചിയാ സീഡുകള്‍, ഫ്ലക്സ് സീഡ്, വാള്‍നട്സ് എന്നിവ പതിവാക്കുക.
ഏഴ്...
മഗ്നീഷ്യമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. അതിനാല്‍ സ്ത്രീകള്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി നട്സ്, വിത്തുകള്‍, ഇലക്കറികള്‍, പയറു വര്‍ഗങ്ങള്‍ തുടങ്ങിയവ കഴിക്കാം.
എട്ട്...
വിറ്റാമിന്‍ സിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായും സ്ത്രീകള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി, സ്ട്രോബെറി, കാപ്സിക്കം, ബ്രൊക്കോളി തുടങ്ങിയവ കഴിക്കാം.
ഒമ്പത്...
സിങ്കാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ സ്ത്രീകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ പ്രധാനമാണ്. ഇതിനായി പാലുല്‍പ്പന്നങ്ങള്‍, നട്സ്, വിത്തുകള്‍ തുടങ്ങിയവ കഴിക്കാം.
പത്ത്...
ഫൈബറാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും വണ്ണം കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവ കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍...