രാവിലെ കഴിക്കാന്‍ പാടില്ലാത്ത പത്ത് ഭക്ഷണങ്ങള്‍...

By Web Team  |  First Published Nov 20, 2023, 1:47 PM IST

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഉള്‍‌പ്പെടുത്തുകയും വേണം.


രാവിലെ നാം എന്തു കഴിക്കുന്നു എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ ഉള്‍‌പ്പെടുത്തുകയും വേണം. 

രാവിലെ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

സിറിയലുകള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും ചേർത്ത സിറിയലുകള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും.  

രണ്ട്... 

പേസ്ട്രികളും ഡോനട്ടുകളും ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ സാധാരണയായി അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. ഇവ രാവിലെ കഴിക്കുന്നത് ശരീരത്തിന്‍റെ ഊര്‍ജം നഷ്ടപ്പെടാന്‍ കാരണമാകും. 

മൂന്ന്...

രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. 

നാല്... 

പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും മറ്റും അടങ്ങിയ പാന്‍കേക്കും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ കാരണമായേക്കാം. 

അഞ്ച്... 

പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കുന്നത് ഒഴിവാക്കുക. പഴച്ചാറുകളിലും പഞ്ചസാര അമിതമായി കാണപ്പെടാം. അതിനാല്‍ ഇവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. 

ആറ്... 

വൈറ്റ് ബ്രഡ്  രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. 

ഏഴ്... 

രാവിലെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക.  കൊളസ്ട്രോള്‍ കൂടാന്‍ ഇവ കാരണമാകും. 

എട്ട്... 

രാവിലെ വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നതും പഴങ്ങള്‍ സലാഡായി കഴിക്കുന്നതും ഒഴിവാക്കുക.

ഒമ്പത്... 

ചീസ്, പനീർ അടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തരുത്. ഇവ കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം. 

പത്ത്... 

കൃത്രിമ രുചികളും മധുരവും മറ്റും ചേര്‍ത്ത യോഗര്‍ട്ടും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പഴങ്ങള്‍...

youtubevideo

click me!