കാത്സ്യം കുറവാണോ? പാലിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

By Web Team  |  First Published Jan 18, 2024, 8:02 AM IST

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാനും, അതുമൂലം സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന, മുട്ടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.


സന്ധിവേദന, നടുവേദന, മുട്ടുവേദന തുടങ്ങി പല പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏറെയാണ്. ശരീരത്തില്‍ കാത്സ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാണിത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാനും, അതുമൂലം സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന, മുട്ടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാത്സ്യത്തിന്‍റെ കുറവു പരിഹരിക്കാം. പൊതുവായി കാത്സ്യത്തിന്റെ കലവറയായി കണക്കാക്കുന്നത് പാലിനെയാണ്. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്. 

അത്തരത്തില്‍ കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

ബ്രൊക്കോളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബ്രൊക്കോളിയില്‍ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇ തുടങ്ങിയവയും ബ്രൊക്കോളില്‍ അടങ്ങിയിട്ടുണ്ട്. 

രണ്ട്... 

ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. ഒരു ഓറഞ്ചില്‍ നിന്ന് 65  മില്ലി ഗ്രാം കാത്സ്യം ലഭിക്കും. 

മൂന്ന്... 

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് ബദാമില്‍ 100 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് കാത്സ്യത്തിന്‍റെ അഭാവത്തെ തടയാം. കൂടാതെ ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിട്ടുണ്ട്. 

നാല്... 

സോയാ പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യത്തിനൊപ്പം കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

അഞ്ച്... 

ഈന്തപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

ആറ്...

എള്ള്, ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. 

ഏഴ്...

ചീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, സോഡിയം, പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ എന്നിവ ഉൾപ്പെടുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ചീസ്. 

എട്ട്...

യോഗർട്ട് ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം  അടങ്ങിയിരിക്കുന്നു. 

ഒമ്പത്... 

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

പത്ത്... 

അത്തിപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഇടത്തരം അത്തിപ്പഴത്തില്‍ 55 മില്ലിഗ്രാം വരെ കാത്സ്യം അടങ്ങിയിട്ടുണ്ട്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത വെള്ളം കുടിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ ഏഴ് ഭക്ഷണങ്ങൾ തലമുടി കൊഴിച്ചിലിന് കാരണമാകും...

youtubevideo

click me!