നിലവിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന് മര്‍ദനമേറ്റത് എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നിടെ ആംആദ്‌മി പാര്‍ട്ടി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ മുഖത്ത് ഒരാള്‍ അടിച്ചു എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കേ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
നിലവിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന് മര്‍ദനമേറ്റത് എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. 2024 മെയ് 12നാണ് ഈ വീഡിയോ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. റോഡ് ഷോയില്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശി കാണിക്കുന്ന കെജ്രിവാളിനെ ഒരാള്‍ ചാടിയുയര്‍ന്ന് മുഖത്തടിക്കുന്നതാണ് വീഡിയോയില്‍. ദില്ലി മദ്യനയ കേസില്‍ ജാമ്യം കിട്ടി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം നടന്ന സംഭവമാണോ ഇത്?
பாஜக ஊழலை வெளிப்படுத்துவேன். ஜெயில் கைதி கெஜ்ரிவால்
போட்டான்பார் ஒரு போடு நம்ம ஆளு👌 🔥🔥 pic.twitter.com/5qONeAXNuv
വസ്തുത
അരവിന്ദ് കെജ്രിവാളിനെ പോലെ രാജ്യത്തെ പ്രധാനപ്പെട്ട ഒരു നേതാവിന് പൊതുമധ്യത്തില്‍ മര്‍ദനമേറ്റാല്‍ അത് ദേശീയ തലത്തില്‍ വലിയ വാര്‍ത്തയാവേണ്ടതാണ്. എന്നാല്‍ കീവേഡ് സെര്‍ച്ചില്‍ ഈ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം നടന്നിട്ടില്ല എന്ന് മനസിലാക്കാനായി.
കെജ്രിവാളിന്‍റെതായി പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേത് അല്ല എന്നതാണ് യാഥാര്‍ഥ്യം. വീഡിയോ 2019 മെയ് 4ന് നടന്ന സംഭവവും 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. മോട്ടി നഗറില്‍ റോഡ് ഷോയ്‌ക്കിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മര്‍ദനമേറ്റു എന്ന തലക്കെട്ടില്‍ ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ അവരുടെ യൂട്യൂബ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോട്ടി നഗറില്‍ ഈ സംഭവം നടന്നത്.
ദില്ലിയില്‍ റോഡ് ഷോയ്‌ക്കിടെ അരവിന്ദ് കെജ്രിവാളിന് മുഖത്തടിയേറ്റു, ബിജെപിയെ കുറ്റപ്പെടുത്തി എഎപി- എന്ന തലക്കെട്ടില്‍ മറ്റൊരു ദേശീയ മാധ്യമമായ എന്‍ഡിടിവി 2019 മെയ് 5ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് എന്നും പരിശോധനയില്‍ വ്യക്തമായി.
Read more: ഗാസക്കാര്‍ പരിക്ക് അഭിനയിക്കുന്നതായി വീണ്ടും വീഡിയോ; സത്യമെന്ത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം