ഒറ്റ രാത്രി, ഒരു കൊലയാളി..; 'യൂദാസിന്റെ ളോഹ' ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം

By Web Team  |  First Published Oct 20, 2018, 11:42 PM IST

ഒറ്റ രാത്രിയില്‍ ബിജു വര്‍ഗീസ് കടന്നുപോകുന്ന സംഭവങ്ങളെ പിന്തുടരുന്ന ചിത്രത്തിന് 22 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷാജു ശ്രീധര്‍ ആണ് സിഐ ബിജു വര്‍ഗീസിനെ അവതരിപ്പിക്കുന്നത്.


സ്ഥലം മട്ടാഞ്ചേരി, അവിടെ നടക്കുന്ന എട്ട് കൊലപാതകങ്ങള്‍, അത് അന്വേഷിക്കാന്‍ നടക്കുന്ന ബിജു വര്‍ഗീസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍. യൂദാസിന്റെ ളോഹ എന്ന ഹ്രസ്വചിത്രത്തിന്റെ കഥാപരിസരം ഇതാണ്. ഒറ്റ രാത്രിയില്‍ ബിജു വര്‍ഗീസ് കടന്നുപോകുന്ന സംഭവങ്ങളെ പിന്തുടരുന്ന ചിത്രത്തിന് 22 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷാജു ശ്രീധര്‍ ആണ് സിഐ ബിജു വര്‍ഗീസിനെ അവതരിപ്പിക്കുന്നത്.

ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീന്‍ ചെമ്പൊടി ഛായാഗ്രഹണം. സുഹാസ് രാജേന്ദ്രന്‍ എഡിറ്റിംഗ്. സംഗീതം മിഥുന്‍ മുരളി. യു സിരീസ് ഇമാജിനേഷന്‍സിന്റെയും ബി ഫിലിം ഫാക്ടറിയുടെയും ബാനറില്‍ സംവിധായകര്‍ക്കൊപ്പം ശരത് കുമാറും ചേര്‍ന്നാണ് നിര്‍മ്മാണം. 

Latest Videos

 

click me!