വാഷിംഗ്ടണ്‍:ഹൊറർ സിനിമയുടെ ആരാധകർക്കായി ഹോളിവുഡിൽ നിന്ന് മറ്റൊരു ചിത്രമെത്തുകയാണ്. കോണജുറിംഗ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ദ നണ്ണിന്റെ ട്രെയിലർ പുറത്തു വന്നു. കോൺജുറിംഗ് കണ്ട് പേടിച്ചു വിറച്ചവർക്ക് മുന്നിലേക്ക് വീണ്ടും ആ കന്യാസ്ത്രി എത്തുകയാണ്. 2018ലെ ഏറ്റവുമധികം പേടിപ്പെടുത്തുന്ന സിനിമ എന്ന അവകാശവാദവുമായി 'ദ നൺ' റിലീസിന് ഒരുങ്ങുന്നത്. 2016ൽ പുറത്തിറങ്ങിയ ദ കോൺജുറിംഗിന്റെ തുടർച്ചയാണ് 'ദ നൺ'. കോൺജൂറിംഗ് സീരിസിലെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
കോറിൻ ഹാർഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താര നിരയും അണിനിരക്കുന്നു.റൊമാനിയയിലെ കാർട്ട സന്യാസി മഠത്തിൽ 1952ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന കന്യാസ്ത്രിയുടെ മരണമന്വേഷിക്കാൻ വത്തിക്കാനിൽ നിന്നയക്കുന്ന വൈദികനും വൈദിക വിദ്യാർത്ഥിയും കന്യാസ്ത്രീയും നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് സിനിമ റിലീസ് ചെയ്യുക.
undefined