18 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

By Web Team  |  First Published Nov 27, 2024, 8:09 PM IST

2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.


ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2022ൽ ആയിരുന്നു ധനുഷും ഐശ്വര്യും വേർപിരിയുന്നുവെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.

മൂന്ന് തവണ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ധനുഷും ഐശ്വര്യും അനുരഞ്ജനത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അവസാന ഹീയറിംഗ് ദിനത്തില്‍ ഇവർ കോടതിയിൽ ഹാജരായി. നവംബര്‍ 21ന് ആയിരുന്നു ഇത്. ഒന്നിച്ച് ജീവിക്കാൻ തങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് ഇരുവരും കോടതി‌യെ ബോധിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇന്ന് വിധി പറയുമെന്നും ചെന്നൈ കുടുംബ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. 

Latest Videos

2022ല്‍ ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഇങ്ങനെ- "സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരം അഭ്യൂദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഇന്ന ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും  ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണം". ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്ര എന്നാണ് മക്കളുടെ പേരുകള്‍.

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഫിലിം ബസാറിൽ പുരസ്കാര നേട്ടവുമായി 'കൊതിയന്‍'

അതേസമയം, രായനാണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പടം സംവിധായകനം ചെയ്തതും ധനുഷ് ആയിരുന്നു.  ആഗോളതലത്തില്‍ രായൻ 150 കോടി ക്ലബിലെത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ലാല്‍ സലാം ആണ്. ആദ്യദിനം മുതൽ നെ​ഗറ്റീവ് പ്രതികരണം ലഭിച്ച ചിത്രം പരാജയം നേരിടുകയും ചെയ്തിരുന്നു. രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയിട്ടും ചിത്രത്തിന് പ്രയോജനമുണ്ടായിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!