പ്രണയത്തിന്‍റെ 'മൂക്കുത്തി'; യുട്യൂബില്‍ തരംഗമായി ഹ്രസ്വചിത്രം

By Web Team  |  First Published Nov 16, 2018, 10:37 AM IST

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ വിനീത് വിശ്വമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 


ദിനംപ്രതി യുട്യൂബില്‍ അപ്‍ലോഡ് ചെയ്യപ്പെടുന്ന മലയാളം ഷോര്‍ട്ട് ഫിലിമുകളില്‍ നിലവാരം കൊണ്ട് കൈയടിപ്പിക്കുന്നവ എപ്പോഴും കുറവായിരിക്കും. ലളിതവും സ്വാഭാവികവുമായ ഒരു പ്രണയകഥ പറഞ്ഞ് വൈറലാവുകയാണ് 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രം. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനും വിദ്യാര്‍ഥിനിയായ അയാളുടെ പ്രണയിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ടുപോകുന്ന അവരുടെ പ്രണയത്തിന്‍റെ സ്വാഭാവികതയാണ് 'മൂക്കുത്തി'യുടെ ഭംഗി. 

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ വിനീത് വിശ്വമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ രഞ്ജിനി നായികയാവുന്നു. 21.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗിരീഷ് എ ഡി ആണ്. അപ്പു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. ആനന്ദ് മധുസൂദനന്‍ സംഗീതം. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗ്. യുട്യൂബില്‍ റിലീസായി രണ്ട് ദിനങ്ങളാവുമ്പോള്‍ 57,000ല്‍ ഏറെ കാഴ്ചകളാണ് ഷോര്‍ട്ട് ഫിലിമിന് ലഭിച്ചിരിക്കുന്നത്. 

Latest Videos

 

click me!