'ചിലർ എലിയുടെ മുഖമെന്ന് പറയും, ഇത് ദൈവം തന്ന രൂപം'; ബോഡി ഷെയ്മിങ്ങിനെ കുറിച്ച് രേണു സുധി

ഇന്റിമേറ്റ് സീനിൽ അഭിനയിക്കേണ്ടി വന്നാൽ അതും ചെയ്യുമെന്ന് രേണു സുധി. 

kollam sudhi wife renu react body shaming comments

നിക്കെതിരെ വരുന്ന ബോഡിഷെയ്മിങ്ങ് കമന്റുകളോടും തെറി വിളികളോടും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യൽ‌ മീഡിയ ഇൻഫ്ളുവൻസർ ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീലിനു പിന്നാലെ, രേണു  കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്.

''ഭർത്താവില്ലാത്ത സ്ത്രീയെ എന്തു തെറിയും വിളിക്കാം എന്നാണോ? റീൽ ചെയ്യുന്നത് ഇത്ര വലിയ പാതകമാണോ? നെഗറ്റീവ് കമന്റുകളോട് ഞാൻ പ്രതികരിക്കാറില്ല. തെറി വിളിക്കുന്നതാണ് പ്രശ്നം.  റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായതു കൊണ്ടാണ്. അത് മക്കളെ പോറ്റാൻ വേണ്ടിയാണ്.  ഇതൊക്കെ അഭിനയമാണ്. ക്യാമറയുടെ മുന്നിലല്ലേ ചെയ്യുന്നത്? അല്ലാതെ രഹസ്യമായി അല്ലല്ലോ. ഇനി ഇന്റിമേറ്റ് സീനിൽ അഭിനയിക്കേണ്ടി വന്നാലും ഞാൻ അഭിനയിക്കും'', മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം. 

Latest Videos

സുധിയുടെ മൂത്ത മകൻ കിച്ചുവിനെ പുതിയ വീട്ടിൽ നിന്നും പുറത്താക്കിയോ എന്ന കമന്റുകളോടും രേണു പ്രതികരിച്ചു. ''സുധി ചേട്ടന്റെ രണ്ട് മക്കളും എന്റെ മക്കൾ തന്നെയാണ്. റിതുലിനെക്കാൾ മുമ്പ് എന്നെ അമ്മേയെന്ന് വിളിച്ചത് കിച്ചുവാണ്. എനിക്ക് ഇതൊന്നും നാട്ടുകാരെ പറഞ്ഞ് ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ പേരിൽ അല്ല പുതിയ വീടെന്ന് പല അഭിമുഖങ്ങളിൽ ഞാൻ ആവ‌ർത്തിച്ച് പറഞ്ഞിട്ടുണ്ട്'', എന്നും രേണു വ്യക്തമാക്കി.

'നാനും അവനും നല്ലായിരുക്ക്', എന്തെങ്കിലും ഉണ്ടെങ്കിൽ പറയും: വിവാഹമോചന അഭ്യൂഹങ്ങളെ കുറിച്ച് ഭാവന

തനിക്കു നേരെ വരുന്ന ബോഡി ഷെയ്മിങ്ങ് കമന്റുകളോടും രേണു പ്രതികരിച്ചു. ''ഞാൻ ഇങ്ങനെ ഇരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. എനിക്കിത് ദൈവം തന്ന രൂപമാണ്. മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനൊന്നും പറ്റില്ല. അതിനുള്ള നിർവാഹവും ഇല്ല. ഞാൻ ട്രാൻസ് വുമണിനെപ്പോലെയാണ് ഇരിക്കുന്നതെന്നും ചിലർ പറയുന്നു. അവർക്കെന്താ കുഴപ്പം? എനിക്ക് അവരെ ഇഷ്ടമാണ്. ചിലർ പറയുന്നു പെരുമ്പാവൂരിലെ ജിഷച്ചേച്ചിയുടെ അമ്മയെപ്പോലെയാണ് ഞാനെന്ന്. അവരെയും എനിക്കിഷ്ടമാണ്. ചിലർ പറയുന്നു എലിയുടെ മുഖം പോലെയാണെന്ന്. ഈ പറയുന്നതൊന്നും എനിക്ക് വിഷയമില്ല. തെറി വിളിക്കുന്നിടത്താണ് പ്രശ്നനം'', രേണു കൂട്ടിച്ചേർത്തു. സൗന്ദര്യത്തേക്കാൾ ഒരാളുടെ മനസാണ് പ്രധാനമെന്നും നമ്മളെക്കൊണ്ട് ആരെക്കൊണ്ടും ഒരു ഉപദ്രവവും ഉണ്ടാകാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത് എന്നുമായിരുന്നു രേണുവിനൊപ്പം അഭിമുഖത്തിനു വന്ന ദാസേട്ടൻ കോഴിക്കോടിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!