Mar 23, 2025, 11:40 PM IST
Malayalam News live : ട്രംപിനോട് പോരാടാൻ ഉറച്ച് കാര്‍ണി, അധികാരമേറ്റ് രണ്ടാഴ്ച തികയും മുമ്പ് കാനഡയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം


ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.
11:40 PM
ട്രംപിനോട് പോരാടാൻ ഉറച്ച് കാര്‍ണി, അധികാരമേറ്റ് രണ്ടാഴ്ച തികയും മുമ്പ് കാനഡയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം
പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് പിന്നാലെ കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ട്രംപിന്റെ നയങ്ങൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് കാർണി പ്രചാരണത്തിന് തുടക്കം കുറിച്ചു.
കൂടുതൽ വായിക്കൂ11:38 PM
5 ട്രെയിനുകൾ വൈകി, ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; നിയന്ത്രണ വിധേയമെന്ന് പൊലീസ്
ശിവഗംഗ എക്സ്പ്രസ്, സ്വതന്ത്ര സേനാനി എക്സ്പ്രസ്, ജമ്മു രാജധാനി എക്സ്പ്രസ്, ലഖ്നൗ മെയിൽ, മഗധ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുറപ്പെടാൻ വെകിയതാണ് സാഹചര്യത്തിലേക്ക് വഴി വച്ചത്.
കൂടുതൽ വായിക്കൂ11:09 PM
യുപിഐ ഐഡി ഉപയോഗിക്കുന്നുണ്ടോ? ഇക്കാര്യം ചെയ്തില്ലെങ്കില്‍ യുപിഐ ഐഡി നഷ്ടമാകും
യുപിഐ ഐഡികളുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവര്‍ത്തന രഹിതമായ മൊബൈല്‍ നമ്പറുകള്‍ ഇടപാടുകള്‍ക്ക് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍പിസിഐയുടെ നടപടി.
കൂടുതൽ വായിക്കൂ11:04 PM
കോള വിപണിയില്‍ ' ആരോഗ്യകരമായ' മത്സരം; ഷുഗര്‍ ഫ്രീ കോളകളുമായി വിപണി പിടിക്കാന്‍ വമ്പന്‍ ബ്രാന്‍റുകള്‍
ഈ വേനല്‍ക്കാലത്ത് കോള വിപണിയില്‍ ഷുഗര്‍ ഫ്രീ കോളകളുടെ പോരാട്ടമാണ്
കൂടുതൽ വായിക്കൂ10:50 PM
വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ല, 'ട്വീവിനെ' ശുചിമുറിയിൽ കൊന്നുതള്ളി 57കാരി, അറസ്റ്റ്, രൂക്ഷവിമർശനം
അലിസൺ ലോറൻസ് എന്ന സ്ത്രീയാണ് വളർത്തുനായയെ യാത്രയിൽ ഒപ്പം കൂട്ടാനാകാതെ വന്നതോടെ കൊന്നുകളഞ്ഞത്. ചവറ്റുകൂനയിൽ നിന്ന് ശുചീകരണ തൊഴിലാളിയാണ് നായയുടെ മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ10:40 PM
കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വൊട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി.പശ്ചിമബംഗാൾ സ്വദേശി ഇസ്മൈയിലാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് പിടികൂടി.
കൂടുതൽ വായിക്കൂ10:31 PM
കയ്യിൽ ഒരു കിലോയിലധികം കഞ്ചാവ് ശേഖരം, അഞ്ചലിൽ കുലിസം ബീവിയെ പിടികൂടി എക്സൈസ്
കൊല്ലത്ത് അഞ്ചലിൽ ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി കുലിസം ബീവിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ, മുണ്ടയ്ക്കൽ സ്വദേശി രാജീവ് മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായി.
കൂടുതൽ വായിക്കൂ10:17 PM
'അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, സന്തോഷത്തോടെ സ്വീകരിക്കുക' ഷുഹൈബിനായി മുത്തപ്പനും നാട്ടുകാര്‍ക്കൊപ്പം
കണ്ണൂരിൽ ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനായി നാട്ടുകാർ ശ്രമിക്കുമ്പോൾ, മുത്തപ്പനും ചികിത്സാ സഹായം നൽകി. ചെറുപുഴയിലെ സന്തോഷാണ് മുത്തപ്പൻ തെയ്യം കെട്ടിയാടിയത്, തെയ്യം പണം കൈമാറി.
കൂടുതൽ വായിക്കൂ10:02 PM
വര്‍ക്കലയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
വർക്കലയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് ട്രെയിൻ തട്ടി അപകടമുണ്ടായത്
കൂടുതൽ വായിക്കൂ9:56 PM
ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ, തെരച്ചിൽ തുടരുന്നു
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ സന്യാല്‍ ഹിരാനഗർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൂടുതൽ വായിക്കൂ9:53 PM
രോഗികളെന്ന പേരിൽ ആശുപത്രി സഹഉടമയുടെ മുറിയിലേക്ക്, വെടിയൊച്ച, രക്ഷപ്പെട്ട് യുവാക്കൾ, യുവതിക്ക് ദാരുണാന്ത്യം
ആറ് പേരാണ് രോഗികളെന്ന പേരിലാണ് സുർഭിയുടെ ഓഫീസ് മുറിയിലേക്ക് എത്തിയത്. മുറിക്കുള്ളിൽ എത്തിയതിന് പിന്നാലെ തുരുതുരാ വെടിയുതിർത്ത ശേഷം അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
കൂടുതൽ വായിക്കൂ9:45 PM
രാവിലെ മുതല്‍ ബാറിൽ ഒരുമിച്ചിരുന്ന് മദ്യപാനം, വൈകുന്നേരം ആയപ്പോഴേക്കും തമ്മിലടി, ഒരാളുടെ കഴുത്തിന് മുറിവേറ്റു
നെടുങ്കണ്ടം ബാറിൽ രണ്ടുപേർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളുടെ കഴുത്തിന് പരിക്കേറ്റു. ആക്രമണം നടത്തിയ കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വായിക്കൂ9:22 PM
ലഗേജിൽ എന്തൊക്കെയുണ്ട്? ആവര്‍ത്തിച്ചുള്ള ചോദ്യമിഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയിൽ യാത്രക്കാരൻ പിടിയിൽ
ഗേജിനുള്ളിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി
കൂടുതൽ വായിക്കൂ8:57 PM
ഒരു വര്‍ഷമൊക്കെ കഴിഞ്ഞില്ലേ, ഇനി ആരും തേടി വരില്ലെന്ന് കരുതി, ബെംഗളൂരുവിലെത്തി പിടികൂടിയത് ലഹരി സംഘത്തലവനെ
ചിറയിൻകീഴിൽ എംഡിഎംഎ പിടികൂടിയ കേസിൽ പ്രധാന പ്രതിയായ ആലൻ ഫിലിപ്പിനെ ബെംഗളൂരുവിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ലഹരി എത്തിക്കുന്ന പ്രധാനിയാണ്.
കൂടുതൽ വായിക്കൂ8:52 PM
ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി; മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു
ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൂടുതൽ വായിക്കൂ8:34 PM
എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു, 232 പേരെ അറസ്റ്റ് ചെയ്തു, ഓപ്പറേഷന്‍ ഡി-ഹണ്ട് തുടരുന്നു
സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 232 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂ8:29 PM
പുലർച്ചെ ജാക്കറ്റും ധരിച്ച് വനിതാ ഹോസ്റ്റലിലെത്തി, പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ ഓടി, പൊലീസ് അന്വേഷണം
എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലിൽ മോഷണ ശ്രമമെന്ന് പരാതി. കുന്നുംപുറം നിഹാരിയ ഹോസ്റ്റലടക്കം കാക്കനാട്ടെ മൂന്ന് ഹോസ്റ്റലിലാണ് പുലര്‍ച്ചെ മോഷണശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
കൂടുതൽ വായിക്കൂ8:21 PM
ലഹരിക്കെതിരെ ജാഗ്രതാ പരേഡ്; പാനൂരിൽ സിപിഎം നേതാക്കൾക്ക് ലഹരി, ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണി
കഞ്ചാവ് കേസിൽ നാല് പേരെ പിടികൂടിയതിന് പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് നേരെ അരയാക്കൂലിൽ വധഭീഷണിയുണ്ടായത്. വീട്ടിൽകയറി കൊല്ലുമെന്നും ടൂൾസ് ഇല്ലാത്തതുകൊണ്ട് ഇപ്പോൾ വെറുതെവിടുന്നെന്നും പറഞ്ഞെന്നുമാണ് സിപിഎം നേതാക്കളുടെ പരാതി.
കൂടുതൽ വായിക്കൂ8:18 PM
ദിസനായകെയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്രമോദി, ശ്രീലങ്കൻ സന്ദർശനം തീരുമാനിച്ചു, അഞ്ചാം തിയതി കൊളംബോയിലെത്തും
ലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദർശനം. മത്സ്യത്തൊഴിലാളികളുടെ വിഷയം ചർച്ചയാകും.
കൂടുതൽ വായിക്കൂ8:18 PM
പൊലീസ് സംരക്ഷണയിൽ 32കാരൻ ആശുപത്രിയിൽ കഴിഞ്ഞത് 26 ദിവസം, 6.6 കോടിയുടെ തൊണ്ടിമുതൽ ഒടുവിൽ വീണ്ടെടുത്തു
ഏകദേശം ഒരു മാസത്തിന് ശേഷം 32കാരനായ മോഷ്ടാവിൽ നിന്ന് വജ്രകമ്മലുകൾ തിരിച്ചെടുത്തത്. ഫ്ലോറിഡയിലെ ഓർലാൻഡോയിലെ മാളിലെ ടിഫാനി ആൻഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്ലെറ്റിൽ നിന്നാണ് യുവാവ് വജ്ര കമ്മലുകൾ പരിശോധിക്കാനെന്ന പേരിൽ എടുത്ത് വിഴുങ്ങിയത്.
കൂടുതൽ വായിക്കൂ8:08 PM
ഗ്രൈൻഡർ ആപ്പ് പരിചയത്തിൽ നേരിട്ട് ചെല്ലാൻ 'യുവതി' വിളിച്ചു, അരീക്കോട് സ്വദേശിയിൽ നിന്ന് തട്ടിച്ചത്ത് 50,000
മലപ്പുറം അരീക്കോട് കടുങ്ങല്ലൂരിൽ ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രൈൻഡർ ആപ്പ് വഴി പരിചയപ്പെട്ട ശേഷം കടുങ്ങല്ലൂരിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ8:06 PM
കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; വിൽപനയ്ക്ക് എത്തിച്ചതെന്ന് പ്രതികൾ
പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് എക്സൈസിൻ്റെ പിടിയിലായത്. ആകാംഷ് നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ്.
കൂടുതൽ വായിക്കൂ7:47 PM
പഴയ മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന് ആവശ്യം, സർക്കാരിനെതിരെ കോതമംഗലം രൂപത
രാജപാത തുറന്നുകൊടുക്കണമെന്നാൈവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തിനിടെ കോതമംഗംലം രൂപതാ മുന്‍ അധ്യക്ഷനെതിരെ വനംവകുപ്പ് കേസെടുത്തതോടെ വിഷയം വീണ്ടും ശക്തമായി.
കൂടുതൽ വായിക്കൂ7:45 PM
ദളിതർക്ക് സമൂഹിക പുരോഗതി കൈവരാൻ ജനങ്ങളുടെ മനോഭാവം മാറണ്ടതുണ്ട്; ദളിത് പ്രോഗ്രസ് കോൺക്ലേവിൽ ഗവർണർ അർലേക്കർ
എട്ടു തവണ എംപിയായി തെരഞ്ഞടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എംപിയേയും പദ്മശ്രീ അവാര്‍ഡ് ജേതാവായ ലക്ഷ്മിക്കുട്ടിയമ്മയേയും ചടങ്ങില്‍ ആദരിച്ചു
കൂടുതൽ വായിക്കൂ7:36 PM
പതിവ് തെറ്റാതെ ഗോപാലകൃഷ്ണൻ നായർ പള്ളിയിൽ, സ്വീകരിച്ച് കമ്മിറ്റി അംഗങ്ങൾ, ബിരിയാണിയും പഴങ്ങളുമായി നോമ്പുതുറ
മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ ഗോപാലകൃഷ്ണൻ നായർ 27 വർഷമായി റംസാൻ മാസത്തിൽ വിശ്വാസികൾക്കായി നോമ്പുതുറ വിരുന്ന് നൽകുന്നു. ഇത്തവണ പഴവർഗ്ഗങ്ങളും ബിരിയാണിയുമുണ്ടായിരുന്നു. മാന്നാറിൻ്റെ മതസൗഹാർദ്ദത്തിന് ഇത് പ്രചോദനമാണെന്ന് അദ്ദേഹം പറയുന്നു.
കൂടുതൽ വായിക്കൂ7:31 PM
ആവശ്യക്കാരെന്ന വ്യാജേന പൊലീസ് മുറിയിലെത്തി, 23 സ്ത്രീകളെ മോചിപ്പിച്ചു, സെക്സ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ
ദില്ലി പഹാഡ്ഘഞ്ചിൽ പൊലീസ് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റ് കണ്ണികളായ ഏഴു പേർ പിടിയിൽ. പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയിൽ നിന്നും 23 സ്ത്രീകളെ മോചിപ്പിച്ചു.ആവശ്യക്കാർ എന്ന വ്യാജേനെയെത്തിയ പൊലീസ് സംഘമാണ് പെണ്‍വാണിഭ സംഘത്തെ വലയിലാക്കിയത്
കൂടുതൽ വായിക്കൂ7:07 PM
ജോളി എൽഎൽബി 3: അക്ഷയ് കുമാറും അർഷാദ് വാർസിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ റിലീസ് അപ്ഡേറ്റ്
അക്ഷയ് കുമാറും അർഷാദ് വാർസിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ജോളി എൽഎൽബി 3 റിലീസ് അപ്ഡേറ്റ്.
കൂടുതൽ വായിക്കൂ7:03 PM
മാറുന്നകാലത്തിന്‍റെ രാഷ്ട്രീയ മുഖം; 2 പതിറ്റാണ്ടിന്‍റെ രാഷ്ട്രീയാനുഭവവുമായി രാജീവ് ചന്ദ്രശേഖർ നേതൃപദവിയിലേക്ക്
രണ്ടു പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയനേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ വരവ് കൂടുതല്‍ രാജീവം വിടര്‍ത്തുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതീക്ഷ.
കൂടുതൽ വായിക്കൂ6:59 PM
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം
മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.
കൂടുതൽ വായിക്കൂ6:57 PM
മുരുഗദോസിന്‍റെ മദ്രാസി: ഗജിനി മോഡൽ ആക്ഷൻ ചിത്രം!
എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി 'മദ്രാസി' എന്ന ആക്ഷൻ ചിത്രം ഒരുക്കുന്നു. ഗജിനി മോഡലിൽ ഒരുക്കുന്ന ചിത്രത്തിൽ പ്രണയവും ആക്ഷനുമുണ്ട്.
കൂടുതൽ വായിക്കൂ6:33 PM
വാഴ, തെങ്ങ്, മുരിങ്ങ, ഉള്ളി, പടവലം എല്ലാമുണ്ട്, കൃഷിയിറക്കി ലുലു; 50 ഏക്കറിൽ വിത്തിട്ടു, 160 ഏക്കറിൽ പദ്ധതി
തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് പൊള്ളാച്ചിയിൽ ആഗോള കാർഷികോത്പാദന പദ്ധതി ആരംഭിച്ചു. 160 ഏക്കറിൽ ആദ്യഘട്ട കൃഷിക്ക് തുടക്കമിട്ടു, ഗുണമേന്മയുള്ള പച്ചക്കറികൾ ആഗോള വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.
കൂടുതൽ വായിക്കൂ6:32 PM
നാല് ചാക്കുകള്‍ കൊറിയറായി എത്തി, രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പാർസൽ സ്ഥാപനത്തിലെത്തി; യുവാവ് പിടിയിൽ
ശ്രീകാര്യം പൗഡികോണത്തെ കൊറിയർ സ്ഥാപനത്തിൽ ബംഗളൂരുവിൽ നിന്ന് എത്തിച്ച 61 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. തിരുമലയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശിയായ മുജാഹിദ് മൻസുദി (40) ആണ് പിടിയിലായത്.
കൂടുതൽ വായിക്കൂ6:36 PM
തടയാൻ ശ്രമിച്ചില്ല, 44 മിനിറ്റ് നീണ്ട ഭർത്താവിന്റെ ലൈവ്സ്ട്രീം കണ്ടുനിന്ന് ഭാര്യ, ആത്മഹത്യാപ്രേരണയ്ക് അറസ്റ്റ്
യുവാവ് ജീവനൊടുക്കിയതിന് ശേഷം ആറാം ദിവസമാണ് 60 കാരിയായ ഭാര്യമാതാവും 24 കാരിയായ ഭാര്യയും അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ യുവാവിന്റെ ലൈവ് സ്ട്രീമിംഗ് ജീവനൊടുക്കിയതിന് ശേഷമാണ് അറിഞ്ഞതെന്നായിരുന്നു യുവതി പ്രതികരിച്ചത്. എന്നാൽ 24കാരിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് യുവതി 44 മിനിറ്റോളം യുവാവിന്റെ ലൈവ് സ്ട്രീമിംഗ് കണ്ടതായി വ്യക്തമായിരുന്നു
കൂടുതൽ വായിക്കൂ6:26 PM
ഛാവ ആറാം ശനിയാഴ്ചയും മികച്ച കളക്ഷനില്‍: അനിമലിനെയും പിന്നിലാക്കി കുതിപ്പ്
വിക്കി കൗശലും രശ്മിക മന്ദാനയും അഭിനയിച്ച ഛാവ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു. ചിത്രം ആറാമത്തെ ആഴ്ചയിലും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്.
കൂടുതൽ വായിക്കൂ6:00 PM
മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ് ഉണ്ടായ സംഭവം; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികളായ 4 പേർ ഒളിവിൽ
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ. മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ എയർഗൺ കൊണ്ട് ചെമ്പ്രശ്ശേരി സ്വദേശി ലുക് മാനിന് വെടിയേറ്റത്.
കൂടുതൽ വായിക്കൂ5:43 PM
ചേരൻ മലയാളത്തിൽ! ടൊവിനോയുടെ 'നരിവേട്ട'യിൽ നിർണ്ണായക വേഷത്തിൽ
പ്രതിഭാധനനായ തമിഴ് സംവിധായകൻ ചേരൻ, അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട'യിൽ ടൊവിനോ തോമസിനൊപ്പം അഭിനയിക്കുന്നു.
കൂടുതൽ വായിക്കൂ5:28 PM
'സർക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്കുവഴിയാണ് ലഹരി'; സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭ
സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്‍റെ ഭാഗമായി ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു.
കൂടുതൽ വായിക്കൂ5:21 PM
മൂന്നാമതും ദുർഭൂതം വരാൻ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നു, അടുത്തത് യുഡിഎഫ് സർക്കാർ തന്നെ: കെസി വേണുഗോപാല്‍
പിണറായിയെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്.ദൈവത്തിൻ്റെ സ്വന്തം നാട് ചെകുത്താന്‍റെ നാടാക്കി മാറ്റി
കൂടുതൽ വായിക്കൂ5:16 PM
ഒന്നര കൊല്ലത്തോളം മുഴുകുടിയനായി മാറി, ആ സംഭവത്തിന് ശേഷം: വെളിപ്പെടുത്തി ആമിർ ഖാൻ
ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം താൻ മദ്യപാനിയായി മാറിയെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി. വിഷാദരോഗം കാരണം സിനിമകൾ പോലും വേണ്ടെന്ന് വെച്ചെന്നും താരം പറയുന്നു.
കൂടുതൽ വായിക്കൂ5:14 PM
മകളുടെ കണ്ണ് കുത്തി പൊട്ടിച്ചു, ഹെൽമറ്റുകൊണ്ട് അടിച്ച് നട്ടെല്ല് തകർത്തു; പ്രശാന്ത് ലഹരിക്കടിമയെന്ന് മാതാവ്
മകളെ മുൻ ഭര്‍ത്താവ് പ്രശാന്ത് വേര്‍പിരിഞ്ഞശേഷവും പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇന്ന് ആസിഡ് ആക്രമണം നടത്തിയതും ലഹരി ഉപയോഗിച്ചാണെന്നും യുവതിയുടെ അമ്മ സ്മിത. കോഴിക്കോട് ചെറുവണ്ണൂരിൽ ആയുര്‍വേദ ആശുപത്രിയിൽ വെച്ചാണ് ബാലുശേരി സ്വദേശിനിയെ മുൻ ഭര്‍ത്താവ് ആസിഡുകൊണ്ട് ആക്രമിച്ചത്
കൂടുതൽ വായിക്കൂ5:10 PM
കൊന്ന് വരൂ പാര്‍ട്ടി കൂടെയുണ്ടെന്നാണ് സിപിഎം സന്ദേശം, രാഷ്ട്രീയ കൊലകളിൽ ഒരറ്റം സിപിഎം ആയതിന് കാരണമിത്: സുധാകരൻ
പാർട്ടി പ്രവർത്തകർക്ക് കൊലപാതകത്തിനുള്ള പിന്തുണ നൽകുന്നുവെന്ന് കെ.സുധാകരൻ എംപി. കൊലയാളികൾക്ക് സംരക്ഷണം നൽകുന്നതിലൂടെ സിപിഎം കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൂടുതൽ വായിക്കൂ4:59 PM
ഫ്രാൻസിസ് മാര്‍പ്പാപ്പ ജനസമക്ഷത്തിലേക്ക്; വിശ്വാസികളെ അഭിവാദ്യം ചെയ്തു, പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പ്രതികരണം
റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തിയാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.
കൂടുതൽ വായിക്കൂ4:45 PM
'ഇന്ത്യയിലും ഹിറ്റോ! മാറിപ്പോയത് അല്ലല്ലോ': ഷോ അണിയറക്കാരെ ഞെട്ടിച്ച് നെറ്റ്ഫ്ലിക്സ് ഷോയുടെ വിജയം
നെറ്റ്ഫ്ലിക്സിൽ എത്തിയ അഡോളസെൻസ് എന്ന സീരീസിന്‍റെ ആഗോള വിജയത്തെക്കുറിച്ച് സ്റ്റീഫൻ ഗ്രഹാം തുറന്നുപറയുന്നു. ഇന്ത്യൻ പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണമാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്.
കൂടുതൽ വായിക്കൂ4:39 PM
അധ്യക്ഷനായി തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ സുരേന്ദ്രൻ; എംടി രമേശും ശോഭ സുരേന്ദ്രനുമടക്കം പദവിക്ക് യോഗ്യർ
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധ കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിന്‍റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷൻ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്നും കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ4:28 PM
സീനിയർ വിദ്യാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ, 13 പേർക്ക് സസ്പെൻഷൻ
റാഗിംങുമായി ബന്ധമുള്ളതല്ല അക്രമമെന്നാണ് കോളേജ് അധികൃതർ വിശദമാക്കുന്നത്. പരിക്കേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ അടക്കമുള്ളവർ തിങ്കളാഴ്ച കോളേജ് മാനേജ്മെന്റിന് മുൻപാകെ എത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ4:21 PM
ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം.
കൂടുതൽ വായിക്കൂ3:53 PM
ഭാര്യയെ സംശയം, കുടുംബത്തിന് നേരെ വെടിയുതിർത്ത് ബിജെപി നേതാവ്, രണ്ട് മക്കൾ കൊല്ലപ്പെട്ടു
ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയിൽ സഹാറൻപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് എസ്എസ്പി രോഹിത് സജ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വായിക്കൂ3:36 PM
കാറിൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; അത് മോഷണമായിരുന്നില്ല, കേസിൽ വൻ ട്വിസ്റ്റ്! പൊലീസിന്റെ വെളിപ്പെടുത്തൽ
കോഴിക്കോട് കാറിൽ നിന്ന് 40 ലക്ഷം കവർന്നെന്ന കേസിൽ വഴിത്തിരിവ്. പരാതി വ്യാജമാണെന്ന് പൊലീസ്.
കൂടുതൽ വായിക്കൂ3:33 PM
ഷിബില കൊലക്കേസ്; പൊലീസ് വീഴ്ചയിൽ വിശദ അന്വേഷണം, മേലുദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍
താമരശ്ശേരിയിൽ ഷിബിലയുടെ കൊലപാതകത്തിലേക്ക് നയിച്ച പോലീസ് വീഴ്ചയിൽ വിശദ അന്വേഷണം. വിശദ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാൻ റൂറൽ ക്രൈം റെക്കോർഡ്സ് ഡിവൈഎസ്പിക്ക് റേഞ്ച് ഡിഐജിയുടെ നിർദേശം. എസ്എച്ച്ഒ യുടെ ഭാഗത്തുണ്ടായ വീഴ്ച ഗ്രേഡ് എസ്ഐയുടെ തലയിൽ കെട്ടിവെച്ചെന്ന് പോലീസിൽ ഒരു വിഭാഗം.
കൂടുതൽ വായിക്കൂ3:07 PM
പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ (53) ആണ് മരിച്ചത്. വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ3:04 PM
രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നാമ നിർദേശ പത്രിക സമർപ്പിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി.
കൂടുതൽ വായിക്കൂ2:21 PM
ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചു വിട്ട സര്‍ക്കാരെ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കോടതി
പിരിച്ചുവിട്ടവരെ തല്‍സ്ഥാനങ്ങളില്‍ വീണ്ടും നിയമിക്കാന്‍ നേരത്തെ ബാള്‍ട്ടിമോര്‍ ജഡ്ജി നിര്‍ദേശിച്ചിരുന്നു
കൂടുതൽ വായിക്കൂ1:58 PM
കർണാടകയിലെ വാഹനാപകടത്തിൽ 2 മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു; ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം
കർണാടക ചിത്രദുർഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.
കൂടുതൽ വായിക്കൂ1:53 PM
50 കോഴികളുള്ള കൂട്, 19 കോഴികൾ ചത്ത നിലയിൽ; സിസിടിവി നോക്കി ആരെന്ന് കണ്ടെത്തി, കാട്ടുപൂച്ചയെന്ന് സ്ഥിരീകരിച്ചു
ഇന്നലെ രാത്രി കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ഇറങ്ങിയ നോക്കിയപ്പോഴാണ് 19 കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ1:35 PM
രാജീവ് ചന്ദ്രശേഖറിന് ഇനി പുതിയ ദൗത്യം; നിർണായകമായത് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം, ഔദ്യോഗിക പ്രഖ്യാപനം നാളെ
പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്.
കൂടുതൽ വായിക്കൂ1:14 PM
കവിതയ്ക്ക് ആശ്വാസം, സന്തോഷം; ജപ്തി ഭീഷണി നേരിടുന്ന ആശാ വർക്കറുടെ കടബാധ്യത ഏറ്റെടുത്ത് പ്രവാസി മലയാളി
ജപ്തി ഭീഷണിയിലായിരുന്ന ആശാ വർക്കർ കവിത കുമാരിക്ക് പ്രവാസി വ്യവസായിയുടെ സഹായം. കടബാധ്യത മുഴുവൻ ഏറ്റെടുത്ത് സുഗുണൻ.
കൂടുതൽ വായിക്കൂ1:05 PM
റമദാൻ വ്രതവും ക്ഷേത്രോത്സവവും ഒന്നിച്ചെത്തി, ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറ ഒരുക്കി ക്ഷേത്രകമ്മിറ്റി
കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാൻ വ്രതവും ഉത്സവവും ഒരുമിച്ച് എത്തിയതോടെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഉത്സവത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല
കൂടുതൽ വായിക്കൂ12:59 PM
തൊടുപുഴ കൊലപാതകം; ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതവും ആന്തരിക രക്തസ്രാവും, പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഇതെപ്പോൾ സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു.
കൂടുതൽ വായിക്കൂ12:52 PM
നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടി, ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്ത് സിപിഎം
കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികൾ ആണ് ഇയാൾക്കെതിരെ പാർട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
കൂടുതൽ വായിക്കൂ12:39 PM
വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്‌സ്റ്റൈല്‍സ് ജീവനക്കാരൻ അറസ്റ്റിൽ
ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതായി കടയുടമ പറഞ്ഞു
കൂടുതൽ വായിക്കൂ11:39 AM
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സമഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ.
കൂടുതൽ വായിക്കൂ11:25 AM
വല്ലാത്ത മാനസികാവസ്ഥ, തുറന്നുപറഞ്ഞാൽ വിവാദമായേക്കാം, ശത്രുക്കൾ കൂടിയേക്കാം,വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ
എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല.പല തരത്തിലുള്ള ആക്രമണം നേരിട്ടു.തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു.
കൂടുതൽ വായിക്കൂ11:22 AM
Gold Rate Today: രണ്ട് ദിവസത്തെ വമ്പൻ ഇടിവ്, ഇന്ന് വിശ്രമിച്ച് സ്വർണവില; പ്രതീക്ഷ കൈവിടാതെ ഉപഭോക്താക്കൾ
വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 640 രൂപ കുറഞ്ഞിരുന്നു
കൂടുതൽ വായിക്കൂ11:19 AM
കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യക്കും ശിക്ഷ, 4 വർഷ കഠിന തടവ് വിധിച്ച് കോടതി
കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം. ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ ഈ ശാപത്തിന് അവസാനം ഉണ്ടാകില്ല.
കൂടുതൽ വായിക്കൂ11:04 AM
തൊടുപുഴ ബിജു ജോസഫ് കൊലപാതകം; 3 ദിവസത്തെ ആസൂത്രണം, കരാർ ലംഘനം പ്രകോപനമായി, കൂടുതൽ വിവരങ്ങൾ പുറത്ത്
പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമിന് ബിജുവിന് വിരോധമുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നൽകാൻ ഉണ്ടായിരുന്നു.
കൂടുതൽ വായിക്കൂ10:53 AM
ദേവസ്വംബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി SNDP സംയുക്ത സമിതി, എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണമെന്നാവശ്യം
പത്തനംതിട്ട പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ചു കയറിയത്
കൂടുതൽ വായിക്കൂ10:16 AM
'രണ്ട് പെൺമക്കളുമായി എങ്ങോട്ട് പോകും?' ഒരു ലക്ഷം 31നുള്ളിൽ അടയ്ക്കണം, ആശാ പ്രവർത്തക ജപ്തിയുടെ വക്കിൽ
വേതനം കൂട്ടിക്കിട്ടാനുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്‍റെ മുന്‍പന്തിയില്‍ കവിതയുണ്ട്.
കൂടുതൽ വായിക്കൂ10:15 AM
13500 കോടി തട്ടിയ കേസിലെ പ്രതി, മെഹുൽ ചോക്സി ഭാര്യക്കൊപ്പം ബെൽജിയത്തിൽ? വിട്ടുകിട്ടാൻ നടപടി തുടങ്ങിയെന്ന് സൂചന
13500 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ചോക്സിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും സൂചന
കൂടുതൽ വായിക്കൂ10:14 AM
ക്രൈസ്തവരുടെ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നു; സർക്കാരിനെതിരെ ഇടയലേഖനവുമായി താമരശ്ശേരി രൂപത
ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ വായിക്കൂ9:59 AM
കൈക്കൂലി വാങ്ങി ആഡംബരമായി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കും ശിക്ഷ,നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി
കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം
കൂടുതൽ വായിക്കൂ9:58 AM
നാഗ്പൂർ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു
സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ ചില ഭാഗങ്ങളിൽ ഇളവ് വരുത്തി. നന്ദൻവാൻ, കപിൽനഗർ പ്രദേശങ്ങളിലെ കർഫ്യൂ പിൻവലിച്ചു.
കൂടുതൽ വായിക്കൂ9:54 AM
'ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണം, സ്ത്രീകളോടും കുട്ടികളോടും അനുകമ്പ കാണിക്കണം': ഹമാസിനോട് ഫത്താ മൂവ്മെന്‍റ്
ഹമാസ് ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും അനുകമ്പ കാണിക്കണമെന്ന് ഫത്താ വക്താവ് ആവശ്യപ്പെട്ടു
കൂടുതൽ വായിക്കൂ9:33 AM
വടക്കൻ പറവൂരിൽ ലഹരിമരുന്നിനായി വ്യാജകുറിപ്പടിയും സീലും, ഗുളികകൾ വാങ്ങിക്കൂട്ടി; സംഭവത്തിൽ 2 പേർ അറസ്റ്റിൽ
ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തിൽ വടക്കൻ പറവൂരിൽ രണ്ട് പേർ അറസ്റ്റിൽ.
കൂടുതൽ വായിക്കൂ9:22 AM
ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ, 817 കോടി അനുവദിച്ചതായി ധനമന്ത്രി
വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും.
കൂടുതൽ വായിക്കൂ9:08 AM
ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് അനില എംഡിഎംഎ കടത്തിയത് കൊല്ലത്തെ വിതരണക്കാരനെത്തിക്കാൻ,വിവരങ്ങൾ പുറത്ത്
വിദ്യാർത്ഥികളെയടക്കം ലക്ഷ്യമിട്ട് ലഹരിമരുന്ന് കച്ചവടം നടത്തുന്ന ഇയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.
കൂടുതൽ വായിക്കൂ9:03 AM
'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ പൊലീസ് കേസ്
മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.
കൂടുതൽ വായിക്കൂ8:30 AM
നിർത്തിയിട്ട കാറിൽ ചാക്കിൽ സൂക്ഷിച്ച 40 ലക്ഷം കവര്‍ന്നത് ബൈക്കിലെത്തിയ രണ്ട് പേര്‍, സിസിടിവി ദൃശ്യങ്ങൾ
മോഷണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം നടന്നത്.
കൂടുതൽ വായിക്കൂ8:12 AM
ജാഗ്രത വേണം, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൂടുതൽ വായിക്കൂ8:12 AM
ബാറിലെ സെക്യുരിറ്റിയുമായി തര്‍ക്കം; സിഐടിയു തൊഴിലാളിയായ യുവാവിനെ കുത്തിക്കൊന്നു
സിഐടിയു തൊഴിലാളിയാണ് സുധീഷ്. ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തു.
കൂടുതൽ വായിക്കൂ7:44 AM
'എല്ലാം തകർത്തു കളഞ്ഞില്ലേ', പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ
സാമ്പത്തിക ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ. കടം പെരുകിയിട്ടും അഫാൻ 2 ലക്ഷത്തിന്റെ ബൈക്ക് വാങ്ങി.
6:55 AM
നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമം, സർക്കാരിനെതിരെ കത്തോലിക്ക സഭ
ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ വിമര്‍ശിക്കുന്നു. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു.
കൂടുതൽ വായിക്കൂ6:31 AM
മലപ്പുറത്ത് നിന്ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധന,തൃശ്ശൂരിൽ വാടക കെട്ടിടത്തിൽ സ്പിരിറ്റ് ശേഖരം
പാലക്കാട് സ്വദേശി പരശുരാമൻ എന്നയാളെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശിയാണ് കെട്ടിടം വാടകക്കെടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കൂ