ശിൽപയുടെ അടുത്ത സുഹൃത്ത് കൂടിയായ ഭാവനയാണ് ഐഡിയ സ്റ്റാർ സിങ്ങറിന്റെ പുതിയ സീസണിൽ ആദ്യം അതിഥിയായി എത്തുന്നത്.
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശില്‍പ ബാല. യൂട്യൂബ് വ്‌ളോഗുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ ശില്‍പ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുള്ള താരത്തിന്റെ കുറിപ്പ് വൈറലാകുകയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ പുതിയ സീസണില്‍ അവതാരക ആയെത്തുന്ന സന്തോഷം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. കുറിപ്പും പ്രമോ വീഡിയോയും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
''10 വര്‍ഷത്തോളമായി വിജയകരമായി യാത്ര തുടരുകയാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍. സീസണ്‍ 9നെക്കാളും മികച്ചതാകുക എന്ന വെല്ലുവിളിയാണ് ഇത്തവണ ഉള്ളതെന്ന് സര്‍ഗോ ചേട്ടന്‍ പറഞ്ഞിരുന്നു. അദ്ദേഹം ഷോയിലേക്ക് വിളിച്ചപ്പോള്‍ സ്വന്തം വീട്ടിലേക്ക് വീണ്ടും തിരിച്ച് വരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കോൾ വന്നപ്പോൾ സംശയമൊന്നും കൂടാതെ തന്നെ ഞാന്‍ യെസ് പറയുകയായിരുന്നു. എന്റെ കാര്യത്തില്‍ എന്നേക്കാളും കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നു. മാര്‍ച്ച് 23 മുതല്‍ നിങ്ങള്‍ക്ക് മുന്നില്‍ ഞാനും ഉണ്ടാവും'', ശിൽപ ബാല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധി പേരാണ് ശിൽപ ബാലയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ''വീണ്ടും ശില്‍പയെ സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്നു'', എന്നും ചിലർ കുറിച്ചു. സെലിബ്രിറ്റികളടക്കം കമന്റ് ബോക്സിൽ ശിൽപയുടെ പുതിയ യാത്രയ്ക്ക് ആശംസകൾ നേരുന്നുണ്ട്.
ശിൽപയുടെ അടുത്ത സുഹൃത്ത് കൂടിയായ ഭാവനയാണ് ഐഡിയ സ്റ്റാർ സിങ്ങറിന്റെ പുതിയ സീസണിൽ ആദ്യം അതിഥിയായി എത്തുന്നത്. ഭാവനയെത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ കെമിസ്ട്രിയാണ് ശിൽപ ബാല അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോൾ അവതാരകയായും യൂട്യൂബറായും തിളങ്ങി നിൽക്കുകയാണ് താരം.