കേരളത്തില്‍ നേര് നേടിയത്?, വര്‍ഷാന്ത്യം കളക്ഷനില്‍ വമ്പൻ കുതിപ്പുമായി മോഹൻലാല്‍

By Web Team  |  First Published Jan 1, 2024, 4:10 PM IST

നേര് കേരളത്തില്‍ നിന്ന് നേടിയത്.


മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം പ്രതീക്ഷിച്ചതിനുമപ്പുറമുളള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്‍ച നേര് നേടിയത് 3.12 കോടി രൂപയില്‍ അധികമാണ്. കേരളത്തില്‍ നിന്ന് നേര് 34.16 കോടി രൂപയും ആകെ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. എന്തായാലും മോഹൻലാലിന്റെ വമ്പൻ ഒരു തിരിച്ചുവരവായിരിക്കുകയാണ് നേര്.

കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 1.50 കോടി രൂപയാണ്. കൊച്ചിയില്‍ മിക്കപ്പോഴും മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍ വൻ കുതിപ്പ് നടത്താറുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ തിരുവനന്തപുരം മള്‍ടപ്ലക്സുകളില്‍ മോഹൻലാല്‍ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര്  1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ശരിവയ്‍ക്കുന്നത് ഇവിടെ മോഹൻലാല്‍ എന്ന നടനുള്ള സ്വാധീനവുമാണ്.

Latest Videos

undefined

മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടിയും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരില്‍ മോഹൻലാല്‍ നായകനായപ്പോള്‍ പ്രതീക്ഷകളെല്ലാം ശരിവയ്‍ക്കുകയാണ്. നടൻ എന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാനാകുന്നു എന്നാണ് നേര് കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായ ഒരു പ്രകടമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നതും.

Read More: എന്താണ് മലൈക്കോട്ടൈ വാലിബൻ പറയുന്നത്? ഇതാ പുതിയ സൂചനകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!