പുഷ്പ 2: ദി റൂൾ റിലീസിന് മുമ്പേ ബോക്സ് ഓഫീസിൽ റെക്കോഡുകൾ സൃഷ്ടിക്കുന്നു.
മുംബൈ : പുഷ്പ 2: ദി റൂൾ തിയേറ്ററിൽ റിലീസിന് മുമ്പേ തന്നെ ബോക്‌സ് ഓഫീസിൽ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. അല്ലു അർജുന്‍ നായകനായ ഇന്ത്യന്‍ സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയില്‍ ഏറ്റവും വേഗത്തിൽ 12 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രമായി മാറി.
ബാഹുബലി 2, കെജിഎഫ് 2, കൽക്കി 2898 എഡി തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകളും പുഷ്പ 2 ഇതിനകം തകര്‍ത്തു കഴിഞ്ഞു. ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷൻ 200 കോടിക്ക് അടുത്ത് നേടിയേക്കും എന്നാണ് മൂവി ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
പ്രധാന മള്‍ട്ടിപ്ലസ് ശൃംഖലകളില്‍ റിലീസ് ദിനത്തില്‍ 20-ലധികം ഷോകൾ പുഷ്പയ്ക്കായി ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രേക്ഷകരുടെ താല്‍പ്പര്യം വർദ്ധിക്കുന്നതിനനുസരിച്ച് ഷോകളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.
മുൻകൂർ ബുക്കിംഗിലൂടെ മാത്രം പുഷ്പ 2: ദി റൂൾ ഇന്ത്യന്‍ ആഭ്യന്തര വിപണിയിൽ നിന്ന് 35.17 കോടിയും ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 17.57 കോടിയും ഉൾപ്പെടെ ഇതിനകം 52.74 കോടി നേടിയിട്ടുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള എല്ലാ റെക്കോഡും തകര്‍ത്തിരിക്കുകയാണ്. അതേ സമയം അല്ലു ചിത്രം വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്ന നോര്‍ത്ത് ഇന്ത്യയിലെ അടക്കം സിംഗിള്‍ സ്ക്രീന്‍ കണക്കുകള്‍ ഒന്നും ഇതുവരെ വന്നിട്ടില്ല.
മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെൻസ് ആണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വൻതാര നിര അണിനിരക്കുന്നുണ്ട്.
പുഷ്പരാജ് എത്താൻ രണ്ട് ദിനം; കേരളക്കരയിൽ കോടികൾ വാരി പുഷ്പ 2, പ്രീ സെയിലിൽ വൻ കളക്ഷൻ