2023ലെ മൂന്നാമത്തെ നൂറ് കോടി.
ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മോഹൻലാൽ. ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ നേര് നൂറ് കോടി ബിസിനിസ് സ്വന്തമാക്കിയതായി നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് അറിയിച്ചു. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 'മലയാളികളുടെ ആശീർവാദത്തോടെ ഈ കൂട്ടുകെട്ട് 100കോടിയിൽ' എന്ന് കുറിച്ചിട്ടുള്ള പോസ്റ്ററും ഇവർ ഷെയർ ചെതിട്ടുണ്ട്.
'എല്ലാ സ്നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി', എന്നാണ് ആശീർവാദ് സിനിമാസ് കുറിച്ചിരിക്കുന്നത്. 2023 ഡിസംബർ 21ന് ആയിരുന്നു നേര് തിയറ്ററിൽ എത്തിയത്.
undefined
2023ൽ റിലീസ് ചെയ്ത് നൂറ് കോടി ബിസിനസ് സ്വന്തമാക്കിയ മലയാള സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണ് നേര് ഇപ്പോൾ എത്തി നിൽക്കുന്നത്. 2018, ആർഡിഎക്സ് എന്നിവയാണ് കഴിഞ്ഞ വർഷം 100കോടിയിലെത്തിയ മറ്റ് സിനിമകൾ. കൂടാതെ മോഹൻലാലിന്റെ മൂന്നാമത്തെ നൂറ് കോടി ക്ലബ് ചിത്രം കൂടിയായി മാറിയിരിക്കുകയാണ് നേര്. പുലിമുരുകൻ, ലൂസിഫർ എന്നിവയാണ് മറ്റ് സിനിമകൾ.
'ഡെയ് എന്നടാ പണ്ണപ്പോറെ, യെതവും പുരിയവില്ലയേ'; വൻ സർപ്രൈസ് ഒരുക്കി വിജയ്
പറഞ്ഞ പ്രമേയം കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് നേര്. കൂടാതെ ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്‍റെ മികച്ചൊരു അഭിനയപാടവം കാണാന്‍ സാധിച്ചതും കാണികളില്‍ പ്രതീക്ഷ ഏറ്റിയിരുന്നു. ജീത്തു ജോസഫിന് ഒപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് നേരിന്‍റെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം സിദ്ധിഖ്, പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, ഗണേഷ് കുമാര്‍, അദിതി രവി, ശ്രീധന്യ, നന്ദു, രശ്മി അനില്‍, ശാന്തി മായാദേവി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..