പൊളിയെന്ന് ചിലര്‍, പോരെന്ന് മറ്റു ചിലര്‍: വിജയ്‍യുടെ 'ഗോട്ടിന്' രണ്ടാം ദിനം സംഭവിച്ചത് !

By Web Team  |  First Published Sep 7, 2024, 3:33 PM IST

സെപ്റ്റംബർ 5 ന് പുറത്തിറങ്ങിയ വിജയ്‍ ചിത്രം 'ഗോട്ട്' ആദ്യ ദിനം ഇന്ത്യയിൽ 43 കോടി നേടി. രണ്ടാം ദിനം കളക്ഷൻ കുറഞ്ഞെങ്കിലും വാരാന്ത്യത്തിൽ കുതിപ്പ് പ്രതീക്ഷിക്കുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


ചെന്നൈ: വിജയ് ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) വിജയകുതിപ്പ് തുടരുകയാണ്. ചിത്രം സെപ്തംബർ 5 ന് വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം വിജയ് ഡബിള്‍ റോളില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ ടിക്കറ്റ് വിൻഡോയിൽ 43 കോടി രൂപ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്തത്. എല്ലാ ഭാഷകളിലുമായി ചിത്രം രണ്ടാം ദിനം ഏകദേശം 24.75 കോടി ഇന്ത്യൻ നെറ്റ് നേടിയെന്നാണ് പുതിയ അപ്ഡേറ്റ്. വര്‍ക്കിംഗ് ഡേ ആയതിനാലാണ് ചിത്രത്തിന്‍റെ കളക്ഷന് ഇടിവ് സംഭവിച്ചത് എന്നാണ് വിവരം.

എന്നാല്‍ രണ്ടാം ദിനത്തില്‍ വര്‍ക്കിംഗ് ഡേ ആയാലും ഭേദപ്പെട്ട കളക്ഷനാണ് ഇതെന്ന് പറയാം. അതേ സമയം വിനായക ചതുര്‍ദ്ദിയായ ശനിയാഴ്ചയും ഞായറും ചിത്രം ബോക്സോഫീസില്‍ കത്തിക്കയറും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.  

Latest Videos

undefined

എന്നാല്‍ ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം കളക്ഷനില്‍ അത് ഇടിവൊന്നും സൃഷ്ടിച്ചിട്ടില്ല. വലിയ വിജയങ്ങള്‍ നേടാന്‍ കോളിവുഡ് പൊതുവെ ബുദ്ധിമുട്ടുമ്പോള്‍ ആദ്യദിനം തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ഗോട്ട്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിട്ടുള്ളത് 126.32 കോടിയാണ്! തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ മികച്ച ഓപണിംഗ് ആണ് ഇത്. 

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഗോട്ടിൽ വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നതിന് പുറമേ മീനാക്ഷി ചൗധരി, അജ്മൽ അമീർ, പ്രഭുദേവ, ജയറാം, പ്രശാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൽപ്പാത്തി എസ് അഖോരത്തിന്‍റെ എജിഎസ് എൻ്റർടൈൻമെന്‍റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. അച്ഛനും മകനുമായാണ് വിജയ് ഇരട്ട വേഷത്തില്‍ എത്തുന്നത്. 

വിജയ്‍യുടെ അവസാന റിലീസ് ആയിരുന്ന ലിയോ ആദ്യദിനം നേടിയത് എത്രയെന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം നേടിയത് 148.5 കോടി ആയിരുന്നു. അതായത് ഗോട്ടിനേക്കാള്‍ 22 കോടി അധികം.

ആദ്യം രഹസ്യം, പിന്നീട് സിനിമ സ്റ്റെല്‍ വെളിപ്പെടുത്തല്‍: ഒടുവില്‍ ഋഷിക്ക് വിവാഹം

ദളപതി, ഇളയദളപതി വിളയാട്ടം: വിജയ് ചിത്രം ഗോട്ട് റിവ്യൂ

click me!