രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ വിജയ് ചിത്രം
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് വിജയ് എന്നാണ്. അതിനാല്‍ത്തന്നെ വിജയ് ചിത്രങ്ങളുടെ റിലീസിനായി കോളിവുഡിന്‍റെ മൊത്തത്തിലുള്ള കാത്തിരിപ്പ് ഉണ്ട്. ഏറ്റവും പുതിയ ചിത്രം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിലെത്തിയ ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) കാര്യവും അങ്ങനെ തന്നെ ആയിരുന്നു. ഇപ്പോഴിതാ ഗോട്ടിലൂടെ ഓപണിംഗില്‍ വിജയ് സ്വന്തമാക്കിയ ഒരു നേട്ടം ശ്രദ്ധ നേടുകയാണ്.
തമിഴ്നാട്ടിലെ കളക്ഷന്‍റെ കാര്യത്തിലാണ് ഈ നേട്ടം. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനം തമിഴ്നാട്ടില്‍ 30 കോടിയിലധികം നേടുന്ന നാലാമത്തെ ചിത്രമാണ് ഗോട്ട്. ബാക്കി മൂന്ന് ചിത്രങ്ങളും വിജയ്‍യുടേത് തന്നെയാണ് എന്നതാണ് മറ്റൊരു കൌതുകം. സര്‍ക്കാര്‍, ബീസ്റ്റ്, ലിയോ എന്നിവയാണ് തമിഴ്നാട്ടില്‍ 30 കോടിയിലധികം നേടിയ മറ്റ് ചിത്രങ്ങള്‍.
undefined
അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ സംഖ്യ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 126.32 കോടി എന്നാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ് അറിയിച്ചിരുന്നത്.
വിജയ്‍യെയും അദ്ദേഹത്തിന്‍റെ ആരാധകരെയും സംബന്ധിച്ച് പല കാരണങ്ങളാല്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഗോട്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന വിജയ് ചിത്രം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഗോട്ടിന് ശേഷം ഒരു ചിത്രത്തില്‍ക്കൂടിയേ വിജയ് അഭിനയിക്കൂ എന്നതും ഈ ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്താന്‍ കാരണമായിരുന്നു. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് ആദ്യമായാണ് നായകനായി എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ഡബിള്‍ റോളില്‍ അച്ഛനും മകനുമാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ALSO READ : 'കണ്ടാൽ അവനൊരാടാറ്'; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ലെ ഗാനം എത്തി