പാൻ ഇന്ത്യനല്ല, ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നത്, മഹേഷ് ബാബുവിന് വൻ ഹിറ്റ്

By Web TeamFirst Published Jan 15, 2024, 12:43 PM IST
Highlights

പാൻ ഇന്ത്യനല്ലാതിരിട്ടും ആഗോളതലത്തില്‍ വൻ കളക്ഷനുമായി ഗുണ്ടുര്‍ കാരം.

ഗുണ്ടുര്‍ കാരം ഹൈപ്പിനൊത്ത ആഗോള കളക്ഷൻ നേടുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം ആകെ 164 കോടി നേടി എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും നേടിയത് വെറും മൂന്ന് ദിവസത്തിനുള്ളില്‍ ആണെന്നത് ഗുണ്ടുര്‍ കാരത്തിന്റെ വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കളക്ഷൻ റെക്കോര്‍ഡുകള്‍ മഹേഷ് ബാബു ചിത്രം മറികടക്കും എന്നും ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.

ഗുണ്ടുര്‍ കാരം പാൻ ഇന്ത്യൻ ചിത്രമല്ലാതെ എത്തിയിട്ടും ആഗോള ബോക്സ് ഓഫീസില്‍ വൻ നേട്ടമുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കട്ടുകളൊന്നുമില്ലാതെയാണ് ഗുണ്ടുര്‍ കാരം പ്രദര്‍ശനത്തിനെത്തിയത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

Latest Videos

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച് എത്തിയ പാട്ടുകളും ഹിറ്റായിട്ടുണ്ട്.

Read More: തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!