ദേവരയ്‍ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും.
തെലുങ്ക് സംസ്ഥാനങ്ങളില്‍ ജനപ്രീതിയുള്ള ഒരു താരമാണ് ജൂനിയര്‍ എൻടിആര്‍. എന്നാല്‍ മറ്റിടങ്ങളില്‍ ജനപിന്തുണ അത്രത്തോളം താരത്തിന് ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. പക്ഷേ ദേവരയ്‍ക്ക് വൻ സ്വീകാര്യതയാണ് ഇന്ത്യയിലൊട്ടാകെ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36290 ടിക്കറ്റുകളാണ് തെലുങ്ക് സംസ്ഥാനങ്ങളുടെ പുറത്ത് ദേവര സിനിമയുടേതായി വിറ്റിരിക്കുന്നത്.
ടിക്കറ്റ് വില്‍പനയുടെ ബുക്ക് മൈ ഷോയിലെ കണക്കുകളനസരിച്ചുള്ള റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാണ്. തെലുങ്ക് സംസ്ഥാനങ്ങളുടെ പുറത്ത് കുറച്ച് ഷോകളിലേക്ക് മാത്രമാണ് ബുക്കിംഗുള്ളതെന്നും കേരളത്തില്‍ തുടങ്ങിയിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ട്. എന്നിട്ടും വലിയ സ്വീകര്യതയാണ് ദേവര സിനിമയ്‍ക്ക് ലഭിക്കുന്നത് എന്നാണ് തെലുങ്കിന് പുറത്തെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നടൻ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശമെന്നതിനാല്‍ മലയാളികളും ആവേശത്തിലാണ്.
undefined
ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും കൊരടാല ശിവയുടെ സംവിധാനത്തില്‍ ഉണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.
Read More: നടി കരുതിയതു പോലെ വിജയ്‍യല്ല, ഇന്ത്യയിലെ ആ ഹീറോ ശരിക്കും ചിരഞ്‍ജീവി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക