ഇതെങ്ങനെ സംഭവിക്കുന്നു?, വിദേശത്ത് ഇന്ത്യൻ സിനിമ അഡ്വാൻസായി നേടിയതും ഞെട്ടിക്കുന്ന തുക

By Web TeamFirst Published Sep 22, 2024, 1:06 PM IST
Highlights

ഇന്ത്യയില്‍ നിന്ന് എത്തുന്നതായിട്ടും വിദേശ കളക്ഷനില്‍ മുൻകൂറായി ലഭിച്ചത് ഞെട്ടിക്കുന്ന തുക.

ജൂനിയര്‍ എൻടിആറിലാണ് ഇന്ത്യയിലെ ഭാഷഭേദമന്യേയുള്ള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ. ദേവ റിലീസാകുന്നത് ഇന്ത്യയുടെ ശ്രദ്ധ താരത്തില്‍ പതിയാൻ കാരണം. അത്രമേല്‍ പ്രതീക്ഷയോടെയാണ് ദേവരയെ കാത്തിരിക്കുന്നത്. വിദേശത്ത് നിന്നും ദേവര എന്ന സിനിമയ്‍ക്ക് മികച്ച സ്വീകാര്യത ഉണ്ടാകുമെന്നുമാണ് അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്.

വിദേശത്ത് നിന്ന് ദേവര 20  കോടി രൂപയാണ് പ്രീ  സെയിലായി നേടിയിരിക്കുന്നത്. സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ദേവരയുടെ റിലീസ് സെപ്‍തംബര്‍ 27നാണ്. ജൂനിയര്‍ എൻടിആറിന്റെ ദേവരയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍.

Latest Videos

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ട്. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൌലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകും എന്നാണ് പ്രതീക്ഷ.

Read More: കളക്ഷൻ ഞെട്ടിച്ചു, കിഷ്‍കിന്ധാ കാണ്ഡം ഒടിടിക്ക് കടുത്ത മത്സരം, റെക്കോർഡ് തുകയ്‍ക്ക് സ്വന്തമാക്കി വമ്പൻ കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!