തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടി! നേട്ടം ആ മൂന്ന് സിനിമകള്‍ക്ക് മാത്രം

By Web TeamFirst Published Sep 22, 2024, 8:06 PM IST
Highlights

തമിഴ് സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം

തമിഴ് സിനിമയുടെ മാര്‍ക്കറ്റ് വര്‍ഷം ചെല്ലുന്തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന താരം വിജയ്‍യും. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ തെലുങ്ക് സിനിമയുടെ അത്ര സ്വീകാര്യത ഇനിയും നേടിയിട്ടില്ലെങ്കിലും ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ തമിഴ് സിനിമയ്ക്ക് മുന്‍പത്തേതിനേക്കാള്‍ വരവേല്‍പ്പ് ലഭിക്കുന്നുണ്ട്. വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് ബോക്സ് ഓഫീസ് കണക്കുകളില്‍ നിലവില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടി ക്ലബ്ബില്‍ എത്തിയതാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോട്ട്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് വിജയ് തന്നെ നായകനായ ലിയോ, മണി രത്നത്തിന്‍റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിവയാണ് ഗോട്ടിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍. ഇതില്‍ ലിയോ ആണ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തമിഴ്നാട്ടിലെ ലൈഫ് ടൈം കളക്ഷന്‍ 215 കോടിയാണ്. തൊട്ടുപിന്നില്‍ പൊന്നിയില്‍ സെല്‍വണ്‍ ഒന്നും ഉണ്ട്. 213 കോടിയാണ് പിഎസ് 1 ന്‍റെ തമിഴ്നാട്ടിലെ ആകെ നേട്ടം.

Latest Videos

അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് വിജയ് ഗോട്ടില്‍ എത്തുന്നത്. എം എസ് ഗാന്ധി എന്ന അച്ഛന്‍ കഥാപാത്രവും ജീവന്‍ ഗാന്ധി എന്ന മകന്‍ വേഷവുമാണ് അത്. എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് നിര്‍മ്മാണം. കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ALSO READ : വേറിട്ട ചിത്രമാവാന്‍ 'മാര്‍ക്കോ'; ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തില്‍ സെക്കന്‍ഡ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!