'99 രൂപയ്ക്ക് ടിക്കറ്റ് കൊടുത്തിട്ടും ബോളിവുഡ് രക്ഷപ്പെട്ടോ?': ദേശീയ സിനിമാ ദിനത്തില്‍ സംഭവിച്ചത് !

By Vipin VK  |  First Published Sep 21, 2024, 4:14 PM IST

2024 ദേശീയ സിനിമാ ദിനത്തിൽ ബോളിവുഡ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണം. ശ്രദ്ധ കപൂർ ചിത്രം സ്ത്രീ 2 14 ലക്ഷത്തിലധികം ടിക്കറ്റ് വിറ്റഴിച്ച് മുന്നിൽ.


മുംബൈ: ബോളിവുഡ് ചിത്രങ്ങള്‍ക്ക് മാത്രം ഈ വെള്ളിയാഴ്ച 14 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുവെന്ന് കണക്ക്. 2024 ദേശീയ സിനിമാ ദിനത്തിലാണ് ഈ ശ്രദ്ധേയ നേട്ടം. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തില്‍ എത്തിയ സ്ത്രീ 2 ആണ്  ഈ നേട്ടത്തില്‍ മുന്നിട്ട് നിൽക്കുന്നത്, ഇത് 4.60 കോടി രൂപയാണ് സ്ത്രീ 2 നേടിയത്. ഏകദേശം 4.75 ലക്ഷം ആളുകള്‍ ദേശീയ സിനിമ ദിനത്തില്‍ രാജ്യവ്യാപകമായി സ്ത്രീ 2 ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് കണക്ക്. 

സ്ത്രീ 2വിന് പിന്നില്‍ എത്തിയത് മാളവിക മോഹനൻ നായികയായ ബോളിവുഡ് ചിത്രമാണ് യുദ്ധ്രയാണ്. സിദ്ധാന്ത് ചതുര്‍വേദിയാണ് നായകൻ. ഈ ചിത്രം നാഷണല്‍ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ ദേശീയ സിനിമ ഡേയില്‍ 4 കോടിയാണ് കളക്ഷന്‍ നേടിയത്. 4.40 ലക്ഷം ടിക്കറ്റ് ഈ ചിത്രത്തിന്‍റെ വിറ്റുവെന്നാണ് കണക്ക്. താരതമ്യേനേ യുവ താരങ്ങളുടെ ചിത്രത്തിന് ഇത് വന്‍ തുടക്കമാണ്. 

Latest Videos

undefined

റിറിലീസ് ചെയ്ത തുമ്പാടിന്‍റെ 2.70 ലക്ഷം ടിക്കറ്റുകൾ വിറ്റുദേശീയ സിനിമ ദിനത്തില്‍ വിറ്റുപോയി.  2.60 കോടി രൂപ കളക്ഷൻ ഈ ഹൊറര്‍ ഫാന്‍റസി ചിത്രം നേടി. 

കരീന കപൂർ പ്രധാന വേഷത്തില്‍ എത്തിയ ബക്കിംഗ്ഹാം മർഡേഴ്‌സ് ദേശീയ സിനിമ ദിനത്തിന്‍റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഹൻസൽ മേത്ത സംവിധാനം ചെയ്ത ചിത്രം എട്ടാം ദിവസം 35 ലക്ഷം രൂപ നേടിയത്. വെറും 40,000 ടിക്കറ്റുകളാണ് വിറ്റു പോയത്. വലിയ ഇടിവാണ് ചിത്രത്തിന് സംഭവിച്ചത്. 

കുറഞ്ഞ നിരക്കില്‍ തിയറ്ററില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്ന ദേശീയ ചലച്ചിത്ര ദിനം (നാഷണല്‍ സിനിമാ ഡേ) പ്രഖ്യാപിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെപ്തംബര്‍ 20നാണ് നടത്തിയത്. ടിക്കറ്റ് ഒന്നിന് 99 രൂപ മാത്രം നല്‍കി സിനിമ കാണാന്‍ അവസരം നല്‍കുന്നു എന്നതാണ് അതിന്‍റെ പ്രത്യേകത. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ 4000 ല്‍ അധികം സ്ക്രീനുകളിലാണ് ചലച്ചിത്ര ദിനം ആഘോഷിച്ചത്. 

പിവിആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ2, മൂവി ടൈം, വേവ്, മൂവിമാക്സ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ ഈ പ്രത്യേകത ലഭ്യമായിരുന്നു.  ഇന്ത്യന്‍ സിനിമാ വ്യവസായം ഈ വര്‍ഷം വരിച്ച വലിയ വിജയത്തിന് പ്രേക്ഷകരോടുള്ള തങ്ങളുടെ നന്ദി പറച്ചിലാണ് ദേശീയ സിനിമാ ദിനമെന്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

2023 ലെ ദേശീയ ചലച്ചിത്ര ദിനം ഒക്ടോബര്‍ 13 ന് ആയിരുന്നു. അന്നേ ദിവസം 60 ലക്ഷത്തിലധികം ആളുകളാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റ് വാങ്ങിയതെന്ന് അസോസിയേഷന്‍ അറിയിച്ചിരുന്നു. 

ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ഐസിയുവില്‍

തിയറ്ററുകളിലെ സര്‍പ്രൈസ് ഹിറ്റ്; 'വാഴ' ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു


 

click me!