റിലീസ് ചെയ്ത് 37-ാം ദിവസം വെള്ളിയാഴ്ച സ്ത്രീ 2 5.20 കോടിയാണ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയത്.
മുംബൈ : ഷാരൂഖ് ഖാൻ്റെ 'ജവാന്റെ' ഹിന്ദി പതിപ്പിന്റെ ഇന്ത്യയിലെ ആജീവനാന്ത കളക്ഷനെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയ ശ്രദ്ധ കപൂറിൻ്റെയും രാജ്കുമാർ റാവുവിൻ്റെയും 'സ്ത്രീ 2' മറ്റൊരു റെക്കോഡിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ് സെപ്തംബർ 18നാണ് ചിത്രം ഓൾ ടൈം ഹിന്ദി ബെസ്റ്റ് കളക്ഷൻ എന്ന റെക്കോഡ് നേടിയത്.
ഹൊറർ-കോമഡി ചിത്രമായ സ്ത്രീ 2 ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 586 കോടി രൂപ നേടിയാണ് ജവാനെ പിന്നിലാക്കിയത്. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അഞ്ചാം ആഴ്ചയിലും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ചിത്രം അതിന്റെ ഗംഭീര പ്രകടനം തുടർന്നു.
ഈ വെള്ളിയാഴ്ച രണ്ട് പുതിയ സിനിമകൾ പുറത്തിറങ്ങി - ആഷിം ഗുലാത്തിയുടെയും ധ്വനി ഭാനുശാലിയുടെയും കഹാ ഷുരു കഹാ ഖതം, സിദ്ധാന്ത് ചതുർവേദിയും മാളവിക മോഹനൻ എന്നിവർ അഭിനയിച്ച യുദ്ധ്ര എന്നിവയായിരുന്നു അത്. ഒപ്പം ലൈല മജാനു, വീർ സര, തുംബാഡ് റീ-റിലീസ് എന്നിവയ്‌ക്കൊപ്പം ദി ബക്കിംഗ്ഹാം മർഡേഴ്‌സ് പോലുള്ള മറ്റ് നിരവധി എതിരാളികളെ പിന്നിലാക്കി സെപ്തംബർ 20ലെ ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകരുടെ നമ്പർ വൺ ചോയ്സ് ആയി സ്ത്രീ2 മാറി.
റിലീസ് ചെയ്ത് 37-ാം ദിവസം വെള്ളിയാഴ്ച സ്ത്രീ 2 5.20 കോടിയാണ് ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയത്. ആറാം വ്യാഴാഴ്‌ച നേടിയ 1.80 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 189% വളർച്ചയാണ് ദേശീയ സിനിമ ദിനത്തിൽ സ്ത്രീ 2 നേടിയത്.
അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രം 600 കോടി എന്ന നാഴികക്കല്ലിൽ എത്താൻ ഇനി 5 കോടിയിൽ താഴെ മാത്രമാണ് വേണ്ടത്. വാരാന്ത്യത്തിലെ ശനി ഞായർ ദിവസത്തിൽ ഇത് എളുപ്പത്തിൽ സ്ത്രീ 2 മറികടന്നേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.
'ഇന്ത്യന്‍ 2' ക്ഷീണം തീര്‍ത്ത് കമല്‍: തഗ് ലൈഫിന് പടം പൂര്‍ത്തീയാകും മുന്‍പ് കിട്ടിയത് റെക്കോഡ് തുക
'99 രൂപയ്ക്ക് ടിക്കറ്റ് കൊടുത്തിട്ടും ബോളിവുഡ് രക്ഷപ്പെട്ടോ?': ദേശീയ സിനിമാ ദിനത്തില്‍ സംഭവിച്ചത് !