അക്ഷയ് കുമാർ ചിത്രത്തിന്‍റെ മൂന്നിരട്ടി! ഓപണിംഗിൽ ഞെട്ടിച്ച് വിക്കി കൗശല്‍, തൃപ്‍തി ദിംറി ചിത്രം 'ബാഡ് ന്യൂസ്'

By Web Team  |  First Published Jul 20, 2024, 12:27 PM IST

വിക്കി കൗശല്‍, തൃപ്തി ദിംറി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്ത കോമഡി ചിത്രം

bad newz starring vicky kaushal and tripti dimri got opening 3 times than sarfira starring akshay kumar

ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായം അന്നും ഇന്നും ബോളിവുഡ് ആണ്. പക്ഷേ കൊവിഡിന് മുന്‍പുണ്ടായിരുന്ന ​ഗ്യാരന്‍റി നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലത്ത് ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച അക്ഷയ് കുമാറിനെപ്പോലെയുള്ള സൂപ്പര്‍താരങ്ങളുടെ നിലനില്‍പ്പ് പോലും അപകടത്തിലാണ്. അതേസമയം താരതമ്യേന ചെറിയ, ഇടത്തരം ബജറ്റുകളില്‍ ഒരുങ്ങുന്ന, രണ്ടാം നിര താരങ്ങളുടെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഈ ആഴ്ച തിയറ്ററികളിലെത്തിയ ഒരു ചിത്രവും അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്.

വിക്കി കൗശല്‍, തൃപ്തി ദിംറി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്ത കോമഡി ചിത്രം ബാഡ് ന്യൂസ് ആണ് ആ ചിത്രം. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഓപണിം​ഗ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ചിത്രം റിലീസ് ദിനത്തില്‍ നേടിയിരിക്കുന്നത് 8.62 കോടിയാണ്. ഇത് ഇന്ത്യയിലെ കളക്ഷനാണ്.

Latest Videos

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം വിദേശ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 2.5 കോടി ആണ്. ഇത് ശരിയെങ്കില്‍ 11.12 കോടിയാണ് ആദ്യ ദിനം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്. വിക്കി കൗശലിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിം​ഗ് ആണ് ഇത്. 2019 ല്‍ പുറത്തെത്തിയ ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് വിക്കി കൗശലിന്‍റെ ഇതിനു മുന്‍പ് ഏറ്റവും മികച്ച ഓപണിംഗ് നേടിയിരുന്ന ചിത്രം. 8.2 കോടി ആയിരുന്നു ചിത്രത്തിന്‍റെ ഇന്ത്യന്‍ ഓപണിംഗ്. 

അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം സര്‍ഫിറ നേടിയതിന്‍റെ മൂന്നിരട്ടിയാണ് ബാഡ് ന്യൂസ് നേടിയിരിക്കുന്നതെന്നും കൗതുകകരമാണ്. 2.5 കോടി മാത്രമായിരുന്നു സര്‍ഫിറയുടെ ഇന്ത്യന്‍ ഓപണിംഗ്. അനിമലിലൂടെ തൃപ്തി ദിംറി നേടിയ പ്രേക്ഷകപ്രീതിയും ബാഡ് ന്യൂസിന് ഗുണമാവുന്ന ഘടകമാണ്. 

ALSO READ : 'മറിമായം' ടീമിനൊപ്പം സലിം കുമാര്‍; 'പഞ്ചായത്ത് ജെട്ടി'ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image