ഏറ്റവും ഗംഭീര സമയത്ത് 80 കോടി പടം ഇറക്കി; കൈ പൊള്ളി ആലിയ ഭട്ട്, ജിഗ്രയ്ക്ക് സംഭവിച്ചത് !

By Web TeamFirst Published Oct 18, 2024, 10:20 AM IST
Highlights

ആലിയ ഭട്ട് നായികയായ ജിഗ്ര ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഏഴു ദിവസത്തില്‍ പ്രതീക്ഷിച്ച കളക്ഷനില്ല

മുംബൈ: ആലിയ ഭട്ട് നായികയായി എത്തിയ ജിഗ്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. ആലിയ ഭട്ടും വേദാംഗ് റെയ്‌നയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. എന്നാല്‍ തീയറ്ററില്‍ ഏഴുദിനം പിന്നിടുമ്പോള്‍ ലഭിക്കുന്ന ബോക്സോഫീസ് കളക്ഷന്‍ വച്ച് ചിത്രം വന്‍ ഫ്ലോപ്പിലേക്ക് പോകുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

ബോളിവുഡ് ഹംഗാമയോട് ജിഗ്രയുടെ തീയറ്റര്‍ പ്രകടനം സംബന്ധിച്ച് ശ്രദ്ധേയ കാര്യങ്ങളാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറഞ്ഞത്.  “ഈ ചിത്രം ആലിയ ഭട്ടിന്‍റെ ഹോം പ്രൊഡക്ഷൻ ആണ്, കൂടാതെ കരൺ ജോഹർ ഒപ്പം നിർമ്മാതാവാണ്. അതിനാല്‍ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. ഒരു സിനിമ വര്‍ക്ക് ആയില്ലെന്ന് വരുമ്പോഴാണ് അതിന്‍റെ ഉള്ളടക്കം ശ്രദ്ധിക്കുക. ചില ബാഹ്യ ഘടകങ്ങൾ ചിത്രത്തെ ബാധിച്ചെന്ന് വാദിച്ച് നില്‍ക്കാം. പക്ഷെ വ്യക്തമായ ഹോളിഡേ റിലീസാണ് ദസറ സമയത്ത് ചിത്രത്തിന് ലഭിച്ചത്. 

Latest Videos

നല്ല പ്രമോഷനും മറ്റും ഉണ്ടായിട്ടും അവധി വാരാന്ത്യത്തില്‍ ശനിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ച, ചിത്രം വീണു. ഇത് നല്ല സൂചനയല്ല. സിനിമയുടെ വിധി വ്യക്തമായി സൂചിപ്പിക്കുന്നു. ദീപാവലി വരെ ഇതിന് ഓപ്പൺ റൺ ലഭിക്കുമെന്നും കളക്ഷന്‍ കിട്ടുമെന്നും പ്രതീക്ഷിക്കാം. പക്ഷെ പടം ഇപ്പോള്‍ തന്നെ നെഗറ്റീവ് അഭിപ്രായത്തിലാണ്"

കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒപ്പം ആലിയ ഭട്ടും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയാണ്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ അത്ര നല്ല പ്രകടനമല്ല നടത്തുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. 

2014-ന് ശേഷം ഒരു ആലിയ ചിത്രത്തിന് ഏറ്റവും മോശം ഓപ്പണിംഗ് ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. തിയേറ്ററുകളിൽ ചിത്രം വര്‍ക്കായോ എന്ന സംശയം നിരൂപകരും ഉയര്‍ത്തുന്നുണ്ട്. ആലിയ ഭട്ട് അഭിനയിച്ച മുൻ സോളോ ഹിറ്റുകളായ റാസിയും ഗംഗുഭായ് കത്യവാടിയും 7.5 കോടി മുതൽ 10.5 കോടി രൂപ വരെ ഉയർന്ന ഓപ്പണിംഗ്  കളക്ഷൻ നേടിയ ഇടത്താണ് ജിഗ്രയുടെ പതനം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

എണ്‍പത് കോടിയോളം മുടക്കിയാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഏഴു ദിവത്തില്‍ നേടിയത് വെറും 22.5 കോടിയാണ്. അതിനാല്‍ തന്നെ ചിത്രം മുടക്കുമുതല്‍ തന്നെ തിരിച്ച് പിടിക്കുമോ എന്ന് സംശയമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വാദം. 

ധനുഷ് ഐശ്വര്യ രജനികാന്ത് വിവാഹമോചന കേസില്‍ വന്‍ ട്വിസ്റ്റ് !

'മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടാൻ സായ് പല്ലവി യോഗ്യത?': വിമര്‍ശനത്തിന് മറുപടി നല്‍കി നിത്യ

click me!