'പ്രിയപ്പെട്ടവനെ ധൈര്യമായിരിക്കൂ, എന്നും ഒപ്പമുണ്ടാകും', അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിൻ സോയ

By Web Team  |  First Published May 30, 2024, 8:11 PM IST

അറസ്റ്റിലായ കാമുകന് പിന്തുണയുമായി സിനിമാ താരം ശാലിൻ സോയ.


മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ക്ക് പിന്തുണയുമായി ശാലിൻ സോയ. യൂട്യൂബറായ വാസനെ മധുര പൊലീസാണ് അറസ്റ്റ് ചെയ്‍തത്. നടി ശാലിൻ സോയയുമായി പ്രണയത്തിലാണ് താൻ എന്ന് ടിടിഎഫ് വാസൻ വെളിപ്പെടുത്തിയിരുന്നു. തമിഴ് യൂട്യുബറായ വാസൻ ശാലിനൊപ്പമുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു.

ടിടിഎഫ് വാസന് പിന്തുണ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വ്യക്തമാക്കിയത്. വാസന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഏത് പ്രതിസന്ധിയിലും തളരാതിരിക്കണം എന്ന് പറയുകയായിരുന്നു ശാലിൻ സോയ. എപ്പോഴും കൂടെയുണ്ടാകും എന്നും സിനിമാ സീരിയല്‍ നടിയായ ശാലിൻ സോയ വ്യക്തമാക്കുന്നു.

Latest Videos

എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്. ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ. സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്‍ക്ക്, വിട് പാത്തുക്കലാം എന്നും ആണ് താരം കുറിച്ചിരിക്കുന്നത്.

ടിടിഎഫ് വാസൻ അപകടകരമാംവിധം കാറോടിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്‍തിരുന്നു. ഇതിനെതിരെയടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കൊട്ടേഷൻ എന്ന മലയാള സിനിമയിലൂടെ നടിയായ അരങ്ങേറിയ ശാലിൻ സോയ ഔട്ട് ഓഫ് സിലിബസ്, ഒരുവൻ, വാസ്‍തവം, സൂര്യ കിരീടം, മാണിക്യക്കല്ല്, കര്‍മയോദ്ധ, വിശുദ്ധൻ ഡ്രാമ, ഗുഡ് ഐഡിയ, ദ ഫാന്റം റീഫ്, ധമാക്ക സാന്ത മറിയ, മല്ലു സിംഗ്, ഒരിടത്തൊരു പുഴയുണ്ട്, രുഹാനി,  തുടങ്ങിയവയില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മിഴി തുറക്കുമ്പോള്‍, സൂര്യകാന്തി തുടങ്ങിയ സീരയലുകള്‍ക്ക് പുറമേ മടക്കയതാര, കുടുംബയോഗം എന്നിവയിലും താരം വേഷമിട്ടിട്ടുണ്ട്.

undefined

Read More: ഹരോം ഹരയുമായി സുധീര്‍ ബാബു, ട്രെയിലര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!