'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

By Web TeamFirst Published Jul 7, 2024, 2:23 PM IST
Highlights

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു. 

തിരുവനന്തപുരം: ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു കുടുംബവിളക്ക് താരം നൂബിന്റെയും ഡോ. ബിന്നി സെബാസ്റ്റ്യന്‍റെയും. കെട്ടാന്‍ പോകുന്ന ആളിന്റെ മുഖം നൂബിന്‍ ആരാധകരെ കാണിയ്ക്കുന്നു, നിശ്ചയം, വിവാഹം, വിവാഹ സത്കാരം, ചന്തം ചാര്‍ത്ത് അങ്ങനെ ആഘോഷങ്ങളോട് ആഘോഷങ്ങള്‍ തന്നെ. അതിനിടയിലാണ് ശരിയ്ക്കും തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിക്കുന്നത്. ഗീതഗോവിന്ദത്തിലെ ഗീതുവായി ആരാധകരെ അതിശയിപ്പിക്കുന്നതുന്നതും ബിന്നിയാണ്.

ഇപ്പോഴിതാ കുറേപ്പേരുടെ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് ബിന്നി. നീ എന്തിനാ എംബിബിഎസ് പഠിച്ചത് എന്ന ചോദ്യത്തിനാണ് നടൻ ഇന്ദ്രൻസ് പറയുന്ന ഡയലോഗ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'ഒരു രസം, എന്റെ പ്രായത്തിലുള്ളവർ പഠിക്കുന്ന കഥകൾ കേട്ടു, അപ്പോൾ പഠിച്ചേക്കാമെന്ന് വെച്ചു' എന്നാണ് വീഡിയോയിൽ പറയുന്നത്. എനിക്ക് ഇത്രയേ പറയാനുള്ളു... ഇനി ഇമ്മാതിരി ചോദ്യവും ചോദിച്ചോണ്ട് വന്നേക്കല്ലേ.... എന്നാണ് ബിന്നി പറയുന്നത്.

Latest Videos

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു. "ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സിനായി തയ്യാറെടുത്തു. പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി. അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ ചെലവഴിച്ചു"  എന്നാണ് ബിന്നി പറയുന്നത്.

ചൈനയില്‍ പഠിച്ചതു കൊണ്ട് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ടെസ്റ്റ് പാസാകണമായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ജയിച്ചു. നാട്ടില്‍ ജോലിയ്ക്ക് കയറാം എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ കൊവിഡ് വന്നു. കുറേക്കാലം വെറുതേ ഇരുന്നു. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം പ്രാക്ടീസ് ചെയ്തു. കൊവിഡ് രൂക്ഷമായ സമയം. ഒരുപാട് മരണങ്ങള്‍ കണ്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം ആണെന്നും ബിന്നി പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഏറ്റവും വയലന്‍റ് ചിത്രം 'കില്‍' തീയറ്ററില്‍ വിജയിക്കുന്നോ?: കണക്കുകള്‍ ഇങ്ങനെ

ഡബ്സി - ഗോപി സുന്ദർ കോമ്പോ 'മണ്ണേ നമ്പി'; അഡിയോസ് അമിഗോയിലെ ആദ്യ ഗാനം

tags
click me!