സീരിയൽ നടി മദ്യലഹരിയിൽ വാഹനാപകടത്തിൽപ്പെട്ടു എന്ന വ്യാജ വാർത്തയ്‌ക്കെതിരെ നടി അശ്വതിയും ഭർത്താവ് രാഹുലും രംഗത്ത്.
കൊച്ചി: പ്രേക്ഷകർക്ക് പ്രിയങ്കരർ ആയ താര ജോഡികൾ ആണ് രാഹുലും അശ്വതിയും. എന്നും സമ്മതം പരമ്പരയിലൂടെ സ്ക്രീനിലും ഒന്നിച്ചെത്തിയ രാഹുലും അശ്വതിയും ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും പ്രേക്ഷകർ. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്.
ഇപ്പോഴിതാ നടിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലും പ്രമുഖ വാർത്ത ചാനലുകളിലും വന്ന വ്യാജ വാർത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് നടി. മദ്യലഹരിയിൽ സീരിയൽ നടി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് എന്നാൽ വാർത്ത വന്നത് അശ്വതിയുടെ ചിത്രം വച്ചായിരുന്നു. രജിത സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും പ്രത്യക്ഷപ്പെടുന്ന ആളാണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവം. പത്തനംതിട്ട എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം സംഭവച്ചരുന്നു. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഈ വാർത്തയിൽ ആണ് അശ്വതിയുടെ ചിത്രം വച്ചുകൊണ്ടുള്ള വാർത്ത പ്രചരിച്ചത്.
വാർത്ത പൊടുന്നനെ വൈറൽ ആയതോടെ വിശദീകരണം നൽകി കൊണ്ട് അശ്വതിയും രാഹുലും രംഗത്ത് വന്നു. തനിക്ക് ഡ്രൈവിങ് പോലും അറിയില്ലെന്നും അശ്വതി പറഞ്ഞതോടെയാണ് കാര്യങ്ങളുടെ നിജാസ്ഥിതി സോഷ്യൽ മീഡിയയ്ക്ക്ക് മനസ്സിലായതും. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നും അശ്വതിയും രാഹുലും പറഞ്ഞു.
എത്രത്തോളം മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി എന്ന് അറിയാമോ. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് നമ്മളെ മാത്രമാണോ വീട്ടിൽ ഇരിക്കുന്ന മാതാപിതാക്കന്മാരെ കൂടെ വേദനിപ്പിക്കുന്ന കാര്യമല്ലേ എന്നും അശ്വതിയും രാഹുലും പ്രതികരിച്ചു. ഇരുവരും സംഭവ ദിവസം തന്നെ വീഡിയോയുമായി എത്തിയിരുന്നു.
'പാലേരി മാണിക്യം' വീണ്ടും; കാണാന്‍ 'മാണിക്യം' എത്തി