ആമിര്‍ ഖാന്‍ ഒരു പുതിയ തീരുമാനം എടുത്തു: ബോളിവുഡില്‍ അതിശയം

By Web TeamFirst Published Sep 8, 2024, 3:18 PM IST
Highlights

ബോളിവുഡ് താരം ആമിർ ഖാൻ തന്‍റെ വരാനിരിക്കുന്ന സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ റിലീസിന് മുന്‍പ് വിൽക്കില്ലെന്ന് റിപ്പോർട്ട്. 12 ആഴ്ച ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ ഡിജിറ്റൽ അവകാശം പരിഗണിക്കൂ എന്ന് പറയപ്പെടുന്നു.

മുംബൈ: തന്‍റെ കരിയറിൽ ഉടനീളം ആമിർ ഖാൻ പലപ്പോഴും ബോളിവുഡില്‍ ഗെയിം ചെയ്ഞ്ചിംഗ് തീരുമാനങ്ങള്‍ എടുത്തയാളാണ്. ഉദാഹരണം നോക്കിയാല്‍ 2000-കളുടെ തുടക്കത്തിൽ ഒരേ സമയം ഒരു സിനിമ മാത്രം എടുത്ത മുൻനിര താരം അദ്ദേഹമായിരുന്നു. 2000-കളുടെ അവസാനത്തിൽ പ്രൊഫിറ്റ് ഷെയറിംഗ് പ്രതിഫല രീതി സ്വീകരിച്ച ആദ്യത്തെ സൂപ്പര്‍ താരവും ആമിറാണ്.

 ഇപ്പോൾ, പിങ്ക്വില്ലയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം മറ്റൊരു തന്ത്രപരമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. തന്‍റെ വരാനിരിക്കുന്ന സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ഒരിക്കലും റിലീസിന് മുന്‍‌പ് വില്‍ക്കില്ലെന്നാണ് ആമിറിന്‍റെ തീരുമാനം.

Latest Videos

തന്‍റെ സിനിമകളുടെ ഡിജിറ്റൽ അവകാശം മുൻകൂട്ടി വിൽക്കാൻ ആമിർ ആഗ്രഹിക്കുന്നില്ല. 12 ആഴ്ചയെങ്കിലും ചിത്രം തീയറ്ററില്‍ ഓടണം എന്നാണ് ആമിറിന്‍റെ ആഗ്രഹം ഇതുമായി ബന്ധപ്പെട്ട വൃത്തത്തെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 

"സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമേ അദ്ദേഹം ഡിജിറ്റൽ അവകാശം വിൽക്കുകയുള്ളൂ. ഡിജിറ്റൽ പ്ലാറ്റ്ഫോം ബോക്‌സ് ഓഫീസ് വിജയം തങ്ങളുടെ കരാറിന്‍റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ തീയറ്ററില്‍ തന്‍റെ ചിത്രത്തിന്‍റെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ അത് ഒടിടിയില്‍ എത്തിച്ചാല്‍ മതിയെന്നാണ് ആമിറിന്‍റെ തീരുമാനം" റിപ്പോർട്ടിൽ പറയുന്നു.

ഒരു സോഷ്യോഡ്രാമയാണ് ആമിര്‍ പ്രൊഡക്ഷനില്‍ അടുത്തതായി ഇറങ്ങുന്നത് എന്നാണ് വിവരം. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍ നിര്‍‌മ്മിച്ച ലാപ്പട്ട ലേഡീസ് എന്ന ചിത്രം ബോക്സോഫീസില്‍ വലിയ പ്രകടനം നടത്തിയില്ലെങ്കിലും നെറ്റ്ഫ്ലിക്സിലൂടെ വന്‍ ഒടിടി വിജയം നേടിയിരുന്നു. 

കങ്കണയുടെ പടത്തിന് ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി: മൂന്ന് കട്ടുകളും, വസ്തുത തെളിയിക്കലും വേണ്ടിവന്നു !

'ഒറിജിനലുമായിട്ട് താരതമ്യം ചെയ്ത് ട്രോളരുതെ' : നിർബന്ധിച്ച് ദേവികയെ പാട്ട് പാടിപ്പിച്ച് വിജയ്

click me!