ഉണ്ണി മുകുന്ദനൊപ്പം നിഖില വിമല്‍; 'ഗെറ്റ് സെറ്റ് ബേബി'യുടെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിന്

By Web Team  |  First Published Sep 18, 2024, 10:56 PM IST

ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ  ഡോക്ടർ ആണ് ഉണ്ണി മുകുന്ദന്‍റെ കഥാപാത്രം


ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സ്കന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക് സ്വന്തമാക്കി എന്നതാണ് അത്. 

ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ഈ വിഷയം പ്രതിപാദിക്കുന്നൊരു സിനിമ ആദ്യമായിട്ടായിരിക്കും മലയാളത്തിൽ.

Latest Videos

undefined

മാസ് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ മറ്റുചിത്രങ്ങളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയ മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദൻ  തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു. 

പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറ സനീഷ്.

ALSO READ : 'കുട്ടൻ്റെ ഷിനിഗാമി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!