പഠനവുമായി ബന്ധപ്പെട്ട് യുഎസിലേക്ക് പോകാനൊരുങ്ങി നില്‍ക്കുകയായിരുന്നു റോഷിനി അപ്പോള്‍.
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും 33 വര്‍ഷം മുന്‍പ് ഇറങ്ങിയ ഒരു ചിത്രം ഉയര്‍ത്തേഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ചലച്ചിത്ര ലോകം കാണുന്നത്. 1991 ല്‍ ഇറങ്ങിയ കമല്‍ഹാസന്‍റെ ഗുണ എന്ന ചിത്രം വീണ്ടും ചര്‍ച്ചയാകുകയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പ്രധാന കഥാപരിസരം കൊടെക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന അറിയപ്പെടുന്ന ഗുണകേവാണ്. ഈ ഗുഹയ്ക്ക് ആ പേര് വരാന്‍ തന്നെ കാരണം കമലിന്‍റെ ചിത്രമാണ്.
അതൊടൊപ്പം ഗുണയിലെ 'കണ്‍മണി' എന്ന ഗാനത്തിന്‍റെ ഉപയോഗവും ചിത്രത്തെ തമിഴില്‍ അടക്കം വന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിക്കുന്നത്. ഗുണ എന്ന ചിത്രത്തിന്‍റെ റഫറന്‍സുകളാണ് തമിഴ്നാട്ടില്‍ ചിത്രം കയറി ഹിറ്റടിച്ചതിന് കാരണം എന്ന് വിലയിരുത്താം.
കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. സന്താന ഭാരതിയാണ് ഗുണ സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറമാന്‍ ആയിരുന്ന മലയാളി വേണു എന്നാല്‍ എല്ലാം കമല്‍ഹാസന്‍റെ പ്രൊജക്ടായിരുന്നു എന്ന് പറയുന്നുണ്ട്. 1991 നവംബര്‍ 5ന് ദീപാവലി റിലീസായാണ് ഗുണ പുറത്തിറങ്ങിയത്. മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ചിത്രം ബോക്സോഫീസില്‍ പരാജയം ആയിരുന്നു.
ഗുണയും അഭിരാമിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സങ്കീര്‍ണ്ണമായ മനുഷ്യമനസിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കമല്‍ഹാസന്‍ ചിത്രത്തില്‍ ശ്രമിക്കുന്നുണ്ട്. സാബ് ജോണ്‍ ആണ് ചിത്രത്തിന്‍റെ രചനനടത്തിയത്. അതേ സമയം ചിത്രത്തിലെ നായികയായി എത്തിയത് റോഷ്നിയാണ്.
undefined
ഗുണയിലേക്ക് നായികയെ ആലോചിച്ചപ്പോള്‍ ശ്രീദേവിയായിരുന്നു കമലിന്‍റെ മനസില്‍ എങ്കിലും അവര്‍ വളരെ തിരക്കായിരുന്നു. 1980 കളിൽ നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകൾ നൽകിയ ശ്രീദേവിക്ക് പകരം ഒരാളെ ഇതോടെ കമൽ ഹാസൻ തേടുകയായിരുന്നു. പല നടിമാരെ നോക്കിയെങ്കിലും അവസാനം ഒരു മോഡല്‍ കോഡിനേറ്റര്‍ വഴി മുംബൈയില്‍ നിന്നും റോഷ്ണിയെ കണ്ടെത്തുകയായിരുന്നു.
പഠനവുമായി ബന്ധപ്പെട്ട് യുഎസിലേക്ക് പോകാനൊരുങ്ങി നില്‍ക്കുകയായിരുന്നു റോഷിനി അപ്പോള്‍. എന്നാല്‍ ഗുണ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ സിനിമ ചെയ്യാൻ തീരുമാനിച്ചു. ചിത്രത്തിന്‍റെ പ്രധാന്യം മനസിലാക്കിയായിരുന്നു റോഷ്നിയുടെ തീരുമാനം.
എന്നാല്‍ ഗുണയ്ക്ക് ശേഷം അമര കാവ്യം (1993), മഗിളയെര്‍ മട്ടും (93), 94 ലെ ഒരു ആക്ഷന്‍ പടം എന്നിവയിലും അഭിനയിക്കാന്‍ കമല്‍ റോഷ്നിയെ സമീപിച്ചെങ്കിലും റോഷ്നി തയ്യാറായില്ല എന്നാണ് വിവരം. അതേ സമയം കമലിനൊപ്പം ഒരു ചിത്രം ചെയ്യണം എന്ന ആഗ്രഹം മാത്രമായിരുന്നു റോഷ്നി ഗുണയില്‍ അഭിനയിക്കാന്‍ കാരണം.
ഈ ചിത്രത്തിന് ശേഷം 93-96 കാലത്ത് ചില ടിവി പരസ്യങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടതായി ചില സൂചനകളുണ്ട്. ഗുണയ്ക്ക് ശേഷം അമേരിക്കയിലേക്ക് പോയ അവര്‍ അവിടെ സ്ഥിര താമസമാക്കി. ഇപ്പോള്‍ ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.
അതേ സമയം സിനിമയില്‍ അഭിനയിച്ച് എന്തെങ്കിലും ആകണം എന്നതിനപ്പുറം തന്‍റെ അക്കാദമിക് കരിയറിന് പ്രധാന്യം നല്‍കിയ വ്യക്തിയാണ് റോഷ്നി എന്നാണ് ഒരു അഭിമുഖത്തില്‍ ഗുണ സംവിധായകന്‍ സന്താന ഭാരതി പറയുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് വലിയ സിനിമ പ്രൊജക്ടുകളില്‍ ഒന്നും താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഗുണയ്ക്ക് ശേഷം അവര്‍ പഠിക്കാന്‍ പോയി എന്നാണ്.
എന്തായാലും കാലത്തിനപ്പുറം ഗുണ ഒരു കള്‍ട്ട് ക്ലാസിക്കായി മാറുകയാണ് ഉണ്ടായത്. ഏറ്റവും അവസാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ ഗുണ ഒരു രണ്ടാംവരവ് നടത്തുകയാണ് എന്നും പറയാം. ഗുണ റീറിലീസ് സംബന്ധിച്ച് ഗൗരവമായ ആലോചനയും കമല്‍ഹാസന്‍റെ സംഘം നടത്തുന്നു എന്നാണ് വിവരം. എന്തായാലും റോഷ്നിയും ഇപ്പോഴും ഓര്‍ക്കപ്പെടുന്നു.
'ഗുണ' അന്ന് റിലീസായപ്പോള്‍ വിജയിച്ചില്ല; കാരണം മമ്മൂട്ടി അഭിനയിച്ച ചിത്രം
അതിവേഗം ബഹുദൂരം; ഒടുവില്‍ മഞ്ഞുമ്മല്‍ ടീം തന്നെ ആ ചരിത്ര നേട്ടം പ്രഖ്യാപിച്ചു