ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാർച്ച് 8 നാണ് ചെന്നൈയില്‍ നടന്നത്. ചിത്രത്തിന്‍റെ ട്രെയിലറും ഈ ചടങ്ങില്‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന നായകനായ സൂരി ഈ ചടങ്ങില്‍ തന്‍റെ രസകരമായ അനുഭവം പങ്കുവച്ചു.
ചെന്നൈ: സൂരിയും വിജയ് സേതുപതിയും അഭിനയിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാര്‍ട്ട് 1 മാർച്ച് 30 ന് തിയറ്ററുകളിൽ എത്തുകയാണ്. ജയ മോഹൻ എഴുതിയ തൂയവൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാർച്ച് 8 നാണ് ചെന്നൈയില്‍ നടന്നത്. ചിത്രത്തിന്‍റെ ട്രെയിലറും ഈ ചടങ്ങില്‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന നായകനായ സൂരി ഈ ചടങ്ങില്‍ തന്‍റെ രസകരമായ അനുഭവം പങ്കുവച്ചു.
മുന്‍പ് തന്നെ കാണാൻ സിനിമാ സെറ്റിലെത്തിയ ഒരു വൃദ്ധയുമായി ബന്ധപ്പെട്ട സംഭവമാണ് സൂരി ഓര്‍ത്തെടുത്തത്. വിടുതലെ സിനിമയുടെ സെറ്റില്‍ ഒരു വൃദ്ധ പലവട്ടം വന്ന് സൂരിയെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അത് സെറ്റിലെ മറ്റുള്ളവര്‍ അറിഞ്ഞാണ് കുറേ നാളുകള്‍ക്ക് ശേഷം സൂരി അറിഞ്ഞത്. പലപ്പോഴും സൂരിയെ കാണാന്‍ കാത്ത് നിന്ന് കാണാതെ അവര്‍ മടങ്ങിയെന്ന് കേട്ടപ്പോള്‍ സൂരി തന്‍റെ ആരാധികയെ കാണാന്‍ ഉറച്ചു. അങ്ങനെ സൂരി നേരിട്ട് ആ സ്ത്രീയുടെ വീട്ടില്‍ എത്തി.
ആ സ്ത്രീയുടെ വീട്ടില്‍ എത്തിയ സൂരിയോട് ആ വൃദ്ധ തന്റെ പിതാവിന്റെ അഭിനയത്തിന്‍റെ കടുത്ത ആരാധികയാണെന്ന് പറഞ്ഞു. സൂരിയുടെ അച്ഛൻ ആര്‍ മുത്തുസാമി ശ്രീലങ്കൻ ഗായകനും മറ്റും ആയിരുന്നെങ്കിലും അഭിനേതാവ് ആയിരുന്നില്ല.
അതോടെ സൂരി ഒരു കാര്യം മനസിലാക്കി. ആ വൃദ്ധ അന്വേഷിച്ച് വന്നത് നടൻ സൂര്യ ശിവകുമാറിനെയായിരുന്നു. സൂരിയെ സൂര്യയായി തെറ്റിദ്ധരിച്ചതാണെന്ന്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് സൂര്യയുടെ അച്ഛൻ ശിവകുമാർ. ഇതോടെ സൂരി താന്‍ സൂര്യയല്ലെന്ന് വെളിപ്പെടുത്തി. ഇതോടെ ആകെ തകര്‍ന്ന വൃദ്ധ സൂരിയോട് വീട്ടില്‍ നിന്നും ഇറങ്ങിപോകാന്‍ പറഞ്ഞു. ഓഡിയോ ലോഞ്ച് ചടങ്ങിലെ സൂരിയുടെ ഈ അനുഭവം സദസില്‍ ചിരി പടര്‍ത്തി.
ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തില്‍ മലയാളി താരം അന്ന ബെൻ
ഒടുവില്‍ സുരേഷ് ഗോപിയുടെ തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു