പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, കരീന കപൂർ എന്നിവർ അഭിനയിച്ച എയ്ത്രാസ് റിലീസ് ചെയ്തതിന്‍റെ 20 വർഷം പൂർത്തിയായി
ദില്ലി: പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, കരീന കപൂർ എന്നിവർ അഭിനയിച്ച എയ്ത്രാസ് ബുധനാഴ്ച റിലീസ് ചെയ്തതിന്‍റെ 20 വർഷം പൂർത്തിയാക്കിയിരുന്നു. ഈ അവസരത്തില്‍ ചലച്ചിത്ര നിർമ്മാതാവ് സുഭാഷ് ഘായ് ചിത്രത്തിന്‍റെ തുടർച്ച ഐത്രാസ് 2 പ്രഖ്യാപിച്ചിരിക്കുകയാണ്. തന്‍റെ നിർമ്മാണ കമ്പനിയായ മുക്ത ആർട്‌സ് നിര്‍മ്മിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ സ്ക്രിപ്റ്റ് തയ്യാറാണ് എന്നാണ് ഘായി പറയുന്നത്.
തന്‍റെ പോസ്റ്റിൽ സുഭാഷ് ഘായ് പ്രിയങ്ക ചോപ്രയെ അവതരിപ്പിക്കുന്ന എയ്ത്രാസിലെ കഥാപാത്രത്തിന്‍റെ ഫോട്ടോ പങ്കിടുകയും അവരുടെ പ്രകടനത്തെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. ബോള്‍ഡായ ഈ വേഷം സ്വീകരിച്ചതിന് ഘായി പ്രിയങ്കയെ പ്രശംസിച്ചു, പ്രിയങ്ക ഈ വേഷത്തെക്കുറിച്ച് ആദ്യം ഭയപ്പെട്ടിരുന്നെങ്കിലും ഒടുവിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ ഇതിനൊപ്പം നിന്നുവെന്നും, ഈ വേഷമാണ് ഇന്നും ചിത്രം ഓര്‍മ്മിക്കുപ്പെടാന്‍ കാരണമെന്നും സുഭാഷ് ഘായി പറയുന്നു.
"ഇപ്പോൾ മുക്ത ആർട്‌സ് മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ഏറ്റവും മികച്ച തിരക്കഥയുമായി എയ്ത്രാസ് 2വിന് തയ്യാറാണ്. കാത്തിരുന്ന് കാണുക" അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
2004 നവംബർ 12-ന് ആദ്യം പുറത്തിറങ്ങിയ എയ്ത്രാസ് അബ്ബാസ്-മുസ്താൻ സംവിധാനം ചെയ്ത ഒരു ബോൾഡ് റൊമാന്‍റിക് ത്രില്ലറായിരുന്നു. തന്‍റെ ശക്തയായ സ്ത്രീ ബോസില്‍ നിന്നും ലൈംഗികമായി ഉപദ്രവം നേരിടുന്ന ഒരു പുരുഷനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇത്. 1994-ലെ ഹോളിവുഡ് ചിത്രമായ ഡിസ്‌ക്ലോഷറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എയ്ത്രാസ് നിര്‍മ്മിച്ചത്. എയ്ത്രാസ് വലിയ വാണിജ്യ വിജയം ഇറങ്ങിയ സമയത്ത് നേടിയിരുന്നു.
എന്നാല്‍ തുടര്‍ന്ന് അക്ഷയ് കുമാര്‍ പ്രിയങ്ക ചോപ്ര എന്നിവരെ ചേര്‍ത്ത് ഗോസിപ്പും മറ്റും വന്നിരുന്നു. തുടര്‍ന്ന് 2005 ല്‍ ഇറങ്ങിയ വക്ത് ഒഴികെ പ്രിയങ്കയും അക്ഷയും ഒന്നിച്ച് ചിത്രങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല.
സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ് !
അമിതാഭിന്‍റെ ചിരഞ്ജീവി 'അശ്വത്ഥാമാ' വേഷം ഹിറ്റായി: ബോളിവുഡില്‍ നിന്ന് വീണ്ടും ഒരു 'ചിരഞ്ജീവി' പടം !