വിജയിച്ചത് മാധുരിയോ, വിദ്യയോ?: അമി ജെ തോമർ 3.0 യുടെ ഫുള്‍ വീഡിയോ പുറത്ത്

By Web Team  |  First Published Nov 14, 2024, 9:32 AM IST

ഭൂൽ ഭുലയ്യ 3 സിനിമയിലെ 'അമി ജെ തോമർ 3.0' എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. 


മുംബൈ: ഭൂൽ ഭുലയ്യ 3 സിനിമയിലെ അമി ജെ തോമർ 3.0 യുടെ ഫുള്‍ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. നവംബർ 11 ന് അപ്‌ലോഡ് ചെയ്ത ബോളിവുഡ് ഗാന വീഡിയോ 3.5 ദശലക്ഷത്തിലധികം വ്യൂ ആണ് ഇതിനകം നേടിയിരിക്കുന്നത്. 

2007-ൽ അക്ഷയ് കുമാറും വിദ്യാ ബാലനും അഭിനയിച്ച ഭൂൽ ഭുലയ്യ  ചിത്രം പുറത്തിറങ്ങിയതുമുതൽ ഹൊറർ കോമഡി ഫ്രാഞ്ചൈസിയുടെ ഭാഗമാണ് 'അമി ജെ തോമർ' എന്ന ഗാനം. മലയാളത്തിലെ ഒരു മുറെ വന്ത് പാത്തായ എന്ന ഗാനത്തിന് സമാനമായി ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ഇത്. 

Latest Videos

ഭൂൽ ഭുലയ്യ 3 11 ദിവസം കൊണ്ട് 204 കോടി രൂപയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ നേടിയത്. 11-ാം ദിനത്തിലും ചിത്രം ഇന്ത്യയിൽ നിന്ന് 5 കോടി രൂപയാണ് കളക്ഷൻ നേടിയത്. കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്, വിദ്യ ബാലൻ, തൃപ്തി ദിമ്രി എന്നിവർ അഭിനയിച്ച ചിത്രം ലോകമെമ്പാടുമായി  321.75 കോടി കളക്ഷൻ നേടി, വിദേശ വിപണിയിൽ നിന്ന്  77 കോടിയാണ് ചിത്രം നേടിയത്. 

അതേ സമയം അമി ജെ തോമർ 3 എന്ന ഗാനത്തില്‍  മാധുരി ദീക്ഷിത്, വിദ്യ ബാലൻ എന്നിവര്‍ മത്സരിച്ചാണ് ഡാന്‍സ് കളിക്കുന്നത്. ഇതില്‍ ആരാണ് മികച്ചത് എന്ന ചര്‍ച്ച ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നുണ്ട്. 

പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യയിൽ അക്ഷയ് കുമാർ ആയിരുന്നു നായകനായി എത്തിയിരുന്നുന്നത്. എന്നാല്‍ രണ്ടാം ഭാഗം മുതല്‍ സംവിധായകനും നടനും മാറിയിരുന്നു. കാര്‍ത്തിക് ആര്യന്‍ അഭിനയിച്ച രണ്ടാം ഭാഗം വലിയ ഹിറ്റായിരുന്നു. 150 കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച ചിത്രം വലിയ വിജയത്തിലേക്ക് നീങ്ങും എന്നാണ് സൂചനകള്‍. 

വന്‍ വിജയം നേടിയ ഭൂല്‍ ഭുലയ്യ 2 ന്‍റെ തുടര്‍ച്ച ആയതിനാല്‍ത്തന്നെ ഹിന്ദി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ 3. ആ വിപണിമൂല്യമാണ് പ്രീ റിലീസ് ബിസിനസിലും പ്രതിഫലിച്ചിരിക്കുന്നത്. അത് ഇപ്പോള്‍ തീയറ്ററിലും കാണുന്നുവെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. 

കങ്കുവ: സൂര്യയുടെ വീരഗാഥ - റിവ്യൂ

'സിക്കന്ദര്‍ കാ മുഖന്ദര്‍': തെഫ്റ്റ് ത്രില്ലറിന്‍റെ ട്രെയിലര്‍ പുറത്ത്, റിലീസ് തീയതി പ്രഖ്യാപിച്ചു

click me!