'വർഷങ്ങൾക്കു ശേഷം' ഡബ്ബിംഗ് പൂർത്തിയായി; ഏപ്രിലിൽ വേൾഡ് വൈഡ് റിലീസിന്..!

By Web TeamFirst Published Jan 23, 2024, 5:13 PM IST
Highlights

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്‍റെയും നിർമ്മാണം നിർവഹിക്കുന്നത്. 

ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന വർഷങ്ങൾക്കു ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്.  

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്‍റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ഡബ്ബിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Latest Videos

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്.

ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

900 കോടി കളക്ഷന്‍ നേടിയ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തുന്നു; നിര്‍മ്മാതാക്കളുടെ തര്‍ക്കം ഒത്തുതീര്‍പ്പായി

അബ്രഹാം ഓസ്‍ലര്‍ മേയ്ക്കിംഗ് വീഡിയോ പുറത്ത്; ആ ഗംഭീര രംഗങ്ങള്‍ എടുത്തത് ഇങ്ങനെ.!
 

click me!