ഏപ്രില്‍ 11നാണ് റിലീസ്.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നായികയായി എത്തുന്ന മഹിമാ നമ്പ്യാരും ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 11നാണ് ജയ് ഗണേഷ് സിനിമ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്‍ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും രഞ്ജിത് ശങ്കറും ചേര്‍ന്ന് ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു.
undefined
ഗന്ധർവ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ നായകനാകുന്നതില്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രം ഒരുങ്ങുക ഏകദേശം 40 കോടി ബജറ്റില് ആയിരിക്കും എന്നാണ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ചിത്രത്തിൽ ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും. സംവിധാനം വിഷ്‍ണു അരവിന്ദ് നിര്‍വഹിക്കുമ്പോള്‍ തിരക്കഥ എഴുതുന്നത് പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവര്‍ ചേര്‍ന്നാണ്.
ഒരു ഫാന്റസി കോമഡി ഴോണര്‍ ചിത്രമായിരിക്കും ഗന്ധര്‍വ ജൂനിയര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'വേൾഡ് ഓഫ് ഗന്ധർവ്വാസ്' എന്ന വീഡിയോ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഗന്ധർവ്വ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ടിരുന്നു. പതിവ് ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ചിത്രമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായ വേൾഡ് ഓഫ് ഗന്ധർവ്വാസ്' വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. സംഗീതം ജേക്ക‍്‍സ് ബിജോയ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേഷനുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Read More: റൊമാന്റിക് കോമഡിയുമായി നിത്യാ മേനൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക