1991ൽ മൂന്ന് കോടി മുടക്കി എടുത്ത ചിത്രം, വൻ ഹിറ്റ്; ആ പടം വീണ്ടും തിയറ്ററിൽ, ഒപ്പം മമ്മൂട്ടിയും

By Web Team  |  First Published Dec 4, 2024, 1:39 PM IST

1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രം. 


സിനിമാ മേഖലയിൽ ഇപ്പോൾ റീ റിലീസാണ് ട്രെന്റ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്. വിജയിക്കാത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകളാണ് ഇവ എന്നത് ഏറെ ശ്രദ്ധേയമാണ്. പുത്തൻ സാങ്കേതിക മികവിൽ ഫോർകെ ഡോൾബി അറ്റ്മോസിലാണ് പടങ്ങള്‍ പുറത്തിറക്കുന്നത്. മലയാളത്തിൽ അടക്കം നിരവധി സിനിമകൾ അത്തരത്തിൽ റീ റിലീസ് ചെയ്തു കഴിഞ്ഞു. 

അടുത്തത് തമിഴകത്തിൽ നിന്നുമൊരു സിനിമയാണ് റീ റിലീസിന് ഒരുങ്ങുന്നത്. തമിഴിലെ ക്ലാസിക് സിനിമകളിൽ ഒന്നായ മണിരത്നം ചിത്രം ദളപതിയാണ് ഈ ചിത്രം. രജനികാന്തിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തിയ പടം ഡിസംബർ 12ന് തിയറ്ററുകളിൽ വീണ്ടും എത്തും. 

Latest Videos

രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ദളപതി റീ റിലീസ് ചെയ്യുന്നത്. ഡിസംബർ 12ന് തന്നെയാണ് രജികാന്തിന്റെയും പിറന്നാൾ. ഈ വർഷം 74മത്തെ ജന്മദിനമാണ് രജനികാന്ത് ആഘോഷിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ​ഗംഭീര റീ റിലീസ് മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് ഏവരെയും ഒന്നടങ്കം ആകർഷിച്ച ദളപതി വീണ്ടും എത്തുമ്പോൾ ബോക്സ് ഓഫീസിൽ അടക്കം വൻ ചലനം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 

'ഒരുമിച്ച് ഒത്തിരി സന്തോഷം'; മയോനിയെ ചേർത്തണച്ച് ​ഗോപി സുന്ദർ, പതിവ് പോലെ കമന്റ് ബോക്സ് ഓഫ്

undefined

1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് ദളപതി. അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ  ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി ഒന്നനവധി താരങ്ങളും അണിനിരന്നിരുന്നു. ഇളയരാജ സം​ഗീതം ഒരുക്കിയ ദളപതിയിലെ ​ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അതേസമയം, ലോകേഷ് കനകരാജിന്‍റെ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!