അജയ് ദേവ്ഗൺ നായകനായ സിങ്കം എഗെയ്ൻ ബോക്സ് ഓഫീസിൽ ഒരു മാസം പിന്നിട്ടു. ദീപാവലി ചിത്രങ്ങള്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയോ?
മുംബൈ: അജയ് ദേവ്ഗണും വന്‍ താരനിരയും അണിനിരന്ന സിങ്കം എഗെയ്ൻ ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ഒരു മാസം പൂർത്തിയാക്കിയിരിക്കുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 1നാണ് റിലീസായത്. പുഷ്പ 2 എത്തുന്നതിന് പിന്നാലെ ഈ കോപ്പ് യൂണിവേഴ്സ് ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ അവസാനിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. 300 കോടിക്ക് മുകളില്‍ മുടക്കിയ ചിത്രം ഇതിന് പിന്നാലെ ഒടിടിയിലും എത്തുമെന്നാണ് വിവരം.
കരീന കപൂർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ്, അർജുൻ കപൂർ എന്നിങ്ങനെ വന്‍ താരനിരയാണ് അജയ് ദേവ്ഗൺ നയിച്ച സിങ്കം എഗെയ്ൻ ചിത്രത്തില്‍ അണിനിരന്നത് സല്‍മാന്‍ ഖാന്‍റെ ടെയില്‍ എന്‍റ് ക്യാമിയോയും ചിത്രത്തിലുണ്ടായിരുന്നു. ബോക്സോഫീസിൽ ദീപാവലി ഉത്സവം പോലെ ഇറങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ഏകദേശം 364 കോടി രൂപ നേടിയെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്.
ചിത്രം ഇന്ത്യൻ വിപണിയിൽ നിന്ന് 285.65 കോടി ഗ്രോസ് നേടിയെന്നാണ് കണക്ക്. 31 ദിവസത്തിനുള്ളിൽ 9.25 മില്യൺ ഡോളർ (78 കോടി രൂപ) വിദേശത്ത് നിന്നും ചിത്രം ഗ്രോസ് ചെയ്തു. എന്നാല്‍ ചിത്രത്തിന്‍റെ ബജറ്റും സ്റ്റാര്‍ കാസ്റ്റും വച്ച് നോക്കിയാല്‍ ചിത്രം കഷ്ടിച്ച് ബ്രേക്ക് ഈവണ്‍ ആയെന്ന് മാത്രമേ പറയാന്‍ പറ്റുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ചിത്രത്തെ സെമി ഹിറ്റ് എന്നൊക്കെ ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ചിത്രം ബോളിവുഡിന് വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്നാണ് വിവരം. ഇതിനൊപ്പം തന്നെ ഇറങ്ങിയ ഭൂല്‍ ഭുലയ്യ 3 വലിയ ബിസിനസ് നേടിയിട്ടുണ്ട്. അതേ സമയം സിങ്കം എഗെയ്ൻ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചും അപ്ഡേറ്റ് നടക്കുന്നുണ്ട്.
undefined
വരുന്ന ഡിസംബര്‍ 27ന് ആമസോണ്‍ പ്രൈമിലൂടെ ഈ സിനിമ ഒടിടി റിലീസാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ബോളിവുഡ് ചിത്രങ്ങളുടെ വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് ദീപാവലി. ഏതാണ്ട് 1000 കോടി ബിസിനസാണ് ബോളിവുഡ് പ്രതീക്ഷതെങ്കിലും അത് എത്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭൂല്‍ ഭുലയ്യ 3 ഉും രോഹിത് ഷെട്ടി യൂണിവേഴ്സിലെ അഞ്ചാം ചിത്രം, വന്‍ താരനിരയുമായി എത്തിയ സിങ്കം എഗെയ്നും ഒരു പോലെ വന്‍തുക ബോക്സോഫീസില്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു.
അതേ സമയം ബജറ്റും സ്റ്റാര്‍കാസ്റ്റും വച്ച് നോക്കിയാല്‍ സിങ്കം എഗെയ്നെക്കാള്‍ നേട്ടം ഉണ്ടാക്കിയത് ഭൂല്‍ ഭുലയ്യ 3യാണ്. കാര്‍ത്തിക് ആര്യന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്‍മിയാണ്.
ശരണ്യ ആനന്ദിന്റെ സ്‌കൈകോഡ് മ്യൂസിക്: പ്രിയതമയുമായി പുതിയൊരു തുടക്കം