2024ലെ ഓണം വിന്നർ; പൂജ അവധികൾ ലക്ഷ്യമിട്ട് 'എആർഎം', 25ാം ദിനത്തിലും കോടി കളക്ഷന്‍

By Web Team  |  First Published Oct 7, 2024, 4:02 PM IST

ബുക്ക് മൈ ഷോ മുഖേന മാത്രം കഴിഞ്ഞ 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ എആർഎമ്മിന്റേതായി വിറ്റുപോയി.


ണക്കാല ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയതിന് ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കളക്ഷൻ ലക്ഷ്യമിട്ട് അജയന്റെ രണ്ടാം മോഷണം. 100 കോടി ബോക്സ് ഓഫീസിൽ പിന്നിട്ടിട്ടും ചിത്രം കളക്ഷനിൽ കുതിപ്പ് തുടരുകയാണ്. റിലീസായി ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ് ഓഫീസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിനായിട്ടുണ്ട്. ഈ വർഷം 25ാം ദിനം ഒരു ചിത്രം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനാണിത്.

ബുക്ക് മൈ ഷോ മുഖേന മാത്രം കഴിഞ്ഞ 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ എആർഎമ്മിന്റേതായി വിറ്റുപോയി. ബോക്സ് ഓഫീസിൽ സ്ഥിരതയാർന്ന അസാമാന്യ ട്രെൻഡിങ് ആണ് റിലീസ് ചെയ്ത് ഇത്ര കാലങ്ങൾക്ക് ശേഷവും ചിത്രം കാഴ്ചവയ്ക്കുന്നത്. പരമാവധി ആളുകൾ തിയറ്ററുകളിൽ തന്നെ വന്ന് ഈ 3D ചിത്രം കാണുവാൻ ലക്ഷ്യമിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഒ.ടി.ടി ബിസിനസ്സ് ഇതുവരെയും നടത്തിയിട്ടില്ല.  

Latest Videos

undefined

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ARM ൻറെ നിർമ്മാണ പങ്കാളിയാണ്. 

'മറവികളെ പറയൂ..'; 'ബോഗയ്‌ന്‍വില്ല'യിലെ വീഡിയോ ഗാനം പുറത്ത്, പത്താം നാൾ റിലീസ്

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. വാര്‍ത്താ പ്രചരണം ബ്രിങ്ഫോര്‍ത്ത് മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!