വിലാപയാത്രയിലും പൊതുദര്‍ശനത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മരണവാര്‍ത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്
ബംഗളൂരു: കേള്‍ക്കാന്‍ ഒട്ടുമേ ആഗ്രഹമില്ലാത്ത ഒരു ദു:ഖവാര്‍ത്ത കേള്‍ക്കേണ്ടിവന്നതിന്‍റെ ആഘാതത്തിലാണ് ഇന്ത്യന്‍ സിനിമാലോകം, വിശേഷിച്ചും കന്നഡ സിനിമ. സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമയെ സംബന്ധിച്ച് പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar) എല്ലാമെല്ലാമായിരുന്നു. പ്രിയതാരത്തെ പ്രവേശിപ്പിച്ചതറിഞ്ഞ് ബംഗളൂരു വിക്രം ആശുപത്രിയ്ക്കു (Vikram Hospital) മുന്നില്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ അടക്കിനിര്‍ത്തിയിരുന്ന ദു:ഖം പൊട്ടിക്കരച്ചിലുകളും നിലവിളികളുമായി അന്തരീക്ഷത്തെ വീണ്ടും ഖനീഭവിപ്പിച്ചു.
ഹൃദയാഘാതം, കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു
Shocking and Heart breaking to know that Puneeth is no more. It is a huge loss for the film fraternity. My deepest condolences to Puneeth's family and loved ones.
RIP pic.twitter.com/Rx8smL9NtW
നിലവില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചിരിക്കുകയാണ് പുനീതിന്‍റെ മൃതദേഹം. വിലാപയാത്രയിലും പൊതുദര്‍ശനത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മരണവാര്‍ത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്. അതേസമയം പുനീതിന്‍റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന വിവരം പുറത്തെത്തിയിട്ടുണ്ട്.
Saddened to hear about the passing away of . Warm , and humble, his passing away is a great blow to Indian cinema. May his soul attain sadgati. Om Shanti. pic.twitter.com/YywkotiWqC
— Virender Sehwag (@virendersehwag)ഭാഷാഭേദമന്യെ മറ്റു ഭാഷാ സിനിമകളുമായും അവിടുത്തെ താരങ്ങളുമായും ഊഷ്‍മളമായ സൗഹൃദം സൂക്ഷിച്ചിരുന്ന പുനീതിന്‍റെ വിയോഗത്തില്‍ സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ചിരഞ്ജീവി, മഹേഷ് ബാബു, മാധവന്‍, ജൂനിയര്‍ എന്‍ടിആര്‍, ആര്യ, വിശാല്‍ എന്നിവരൊക്കെ പ്രിയങ്കരനായ കന്നഡ താരത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
undefined
ഇനിയില്ല പുനീത് രാജ്‌കുമാർ ; അപ്പു മുതൽ രാജകുമാർ വരെ ഹൃദയസ്പർശിയായ ഏഴു ചിത്രങ്ങൾ
Fans gather outside Bengaluru's Vikram Hospital where Kannada actor is currently hospitalized after suffering a heart attack. pic.twitter.com/aNfCAIsy8l
— Asianet Newsable (@AsianetNewsEN)ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ മരണം. കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. 'ബെട്ടാഡ ഹൂവു'വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്‍സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ 'കന്നഡാഡ കോട്യാധിപതി' യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്‍കുമാര്‍.